മുംബൈ:മഹാരാഷ്‌ട്രയിൽ ജില്ലാ ജഡ്‌ജിക്ക് നേരെ ചെരിപ്പ് എറിയുകയും അസഭ്യ വാക്കുകൾ പറയുകയും ചെയ്‌ത യുവാവിന് രണ്ട് വർഷം തടവ് ശിക്ഷ. ജില്ലാ ജഡ്‌ജി പിഎം ഗുപ്‌തയ്‌ക്ക് നേരെ ചെരിപ്പെറിഞ്ഞ ഗണേഷ് ലക്ഷ്‌മണിനാണ് (35) ശിക്ഷ വിധിച്ചത്.
മുംബൈയില്‍ ജില്ലാ ജഡ്‌ജിക്ക് നേരെ ചെരിപ്പ് എറിഞ്ഞ യുവാവിന് രണ്ട് വർഷം തടവ് ശിക്ഷ - ചെരിപ്പ്
ജില്ലാ ജഡ്‌ജി പിഎം ഗുപ്‌തയ്‌ക്ക് നേരെ ചെരിപ്പെറിഞ്ഞ ഗണേഷ് ലക്ഷ്‌മണിനാണ് (35) ശിക്ഷ വിധിച്ചത്
ജില്ലാ ജഡ്‌ജിക്ക് നേരെ ചെരിപ്പ് എറിഞ്ഞ യുവാവിന് രണ്ട് വർഷം തടവ് ശിക്ഷ
2019 ജൂൺ 28 ന് നടന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷവിധിച്ചത്. മോഷണക്കേസിൽ താനെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി. പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന ദിവസം പ്രതിക്ക് വേണ്ടി വാദിക്കാൻ കോടതി നിയോഗിച്ച വക്കീൽ ഹാജരായിരുന്നില്ല. തുടർന്നാണ് പ്രതി ജഡ്‌ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. ഇയാൾക്കെതിരെ സെക്ഷൻ 353 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.