ചെന്നൈ (തമിഴ്‌നാട്):എഐഎഡിഎംകെയുടെ നേതൃത്വ തര്‍ക്കത്തില്‍ പാര്‍ട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ പളനിസ്വാമിക്ക് തിരിച്ചടി. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോര്‍ഡിനേറ്ററുമായിരുന്ന ഒ പനീർസെൽവത്തെ പുറത്താക്കിയ ജനറൽ കൗൺസിൽ തീരുമാനം നിയമ വിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ റദ്ദുചെയ്യാനും പാര്‍ട്ടിയില്‍ 2022 ജൂണ്‍ 23ന് മുന്‍പുള്ള നില തുടരാനും ജസ്റ്റിസ് ജി ജയചന്ദ്രന്‍ ഉത്തരവിട്ടു.
എഐഎഡിഎംകെ നേതൃത്വ തര്‍ക്കം; പളനിസ്വാമിക്ക് തിരിച്ചടി, പനീർസെൽവത്തിന് ആശ്വാസം
പനീര്‍സെല്‍വം എഐഎഡിഎംകെയുടെ കോര്‍ഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ജോയിന്‍റ് കോര്‍ഡിനേറ്ററായും തുടരും. കോര്‍ഡിനേറ്ററും ജോയിന്‍റ് കോര്‍ഡിനേറ്ററും ഒരുമിച്ച് മാത്രമെ ജനറൽ കൗൺസിൽ യോഗം വിളിക്കാവൂ എന്നും, യോഗം വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നും, യോഗം നടത്തിപ്പിനായി നിരീക്ഷകനെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പനീര്‍സെല്‍വം എഐഎഡിഎംകെയുടെ കോര്‍ഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ജോയിന്‍റ് കോര്‍ഡിനേറ്ററായും തുടരും. കോര്‍ഡിനേറ്ററും ജോയിന്‍റ് കോര്‍ഡിനേറ്ററും ഒരുമിച്ച് മാത്രമെ ജനറൽ കൗൺസിൽ യോഗം വിളിക്കാവൂ എന്നും, യോഗം വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നും, യോഗം നടത്തിപ്പിനായി നിരീക്ഷകനെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി വിധി പനീര്‍സെല്‍വം അനുകൂലികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
Also Read എ.ഐ.എ.ഡി.എം.കെ ഇനി ഇ.പി.എസിന്‍റെ കൈപ്പിടിയില്‍ ; 'ഏക നേതൃത്വ'ത്തിന്‍റെ ഭാവി എന്താവും ?