കേരളം

kerala

ETV Bharat / bharat

Madras Court | വിവാഹം ഇന്ത്യയിൽ, വിവാഹമോചനം ഓസ്‌ട്രേലിയയിൽ: ഉത്തരവ് അസാധുവാക്കി മദ്രാസ് കോടതി - വിവാഹമോചനം ഓസ്‌ട്രേലിയയിൽ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് 2020ൽ ഓസ്‌ട്രേലിയൻ കോടതി നൽകിയ വിവാഹമോചനം മദ്രാസ് കോടതി റദ്ദാക്കി.

Divorce in Australia for marriage in India  Divorce in Australia  marriage in India  indian marriage Australia divorce  divorce  marriage  Chennai Family Welfare Court  വിവാഹമോചനം  മദ്രാസ് കോടതി  ഓസ്‌ട്രേലിയൻ കോടതി  വിവാഹമോചനം ഓസ്‌ട്രേലിയയിൽ  വിവാഹം ഇന്ത്യയിൽ
Madras Court

By

Published : Jul 20, 2023, 7:51 PM IST

ചെന്നൈ : ഇന്ത്യൻ ദമ്പതികൾക്ക് ഓസ്‌ട്രേലിയൻ കോടതി നൽകിയ വിവാഹമോചനം മദ്രാസ് കോടതി റദ്ദാക്കി. 2020 ൽ കർണാടക സ്വദേശിയായ യുവാവിനും തമിഴ്‌നാട് സ്വദേശിയായ യുവതിയ്‌ക്കും ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡ്‌ ഫെഡറൽ സർക്യൂട്ട് കോടതി അനുവദിച്ച വിവാഹമോചനമാണ് മദ്രാസ് കോടതി റദ്ദാക്കിയത്. വിവാഹമോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് കോടതി നടപടി.

2006ൽ ഇന്ത്യയിൽ വിവാഹം :2006 ഒക്‌ടോബറിലാണ് ഓസ്‌ട്രേലിയയിൽ പഠിക്കുകയായിരുന്ന ഇരുവരും ചെന്നൈയിലെ ഒരു ക്രിസ്‌ത്യൻ പള്ളിയിൽ വച്ച് വിവാഹിതരാകുന്നത്. ശേഷം മിശ്രവിവാഹിതരായ ഇവർക്ക് ഒരു ആൺകുഞ്ഞും ജനിച്ചിരുന്നു. എന്നാൽ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സമയത്ത് യുവതിയുടെ മതം, സംസ്‌കാരം, ഭാഷ എന്നിവയിൽ ഭർത്താവിന്‍റെ കുടുംബത്തിന് നീരസം ഉണ്ടായിരുന്നതായും വിഷയത്തിൽ വൈകാരികമായി ബുദ്ധമുട്ട് നേരിട്ടിരുന്നതായും യുവതി മദ്രാസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

also read :വിവാഹം കഴിക്കാന്‍ ലിംഗമാറ്റത്തിന് നിര്‍ബന്ധിച്ചു, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നിരസിച്ചു; പെണ്‍കുട്ടിക്കെതിരെ കോടതിയുടെ വാറണ്ട്

2020ൽ ഓസ്‌ട്രേലിയയിൽ വിവാഹമോചനം : ഇതിനിടയിൽ ഭർത്താവിന് മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ചെലവിനായി ലക്ഷങ്ങൾ തട്ടിയെടുക്കുകയും മോശമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭർത്താവും അവരുടെ അമ്മയും ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഓസ്‌ട്രേലിയയിൽ യുവതി നൽകിയ ഒരു പരാതി നിലവിലുണ്ട്. ഈ സാഹചര്യത്തിൽ യുവതിയുടെ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡ്‌ ഫെഡറൽ സർക്യൂട്ട് കോടതിയെ സമീപിക്കുകയും 2020ൽ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്‌തു.

also read :Denial of sex | 'പ്രണയം ശാരീരികമല്ല' ; ഭര്‍ത്താവ് ലൈംഗികബന്ധം നിഷേധിച്ചുവെന്നറിയിച്ചുള്ള 'ക്രിമിനല്‍ കേസ്' തള്ളി കര്‍ണാടക ഹൈക്കോടതി

പിന്നീടാണ് ഈ വിവാഹമോചനം അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുവതി ചെന്നൈയിലെ കുടുംബക്ഷേമ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. ജസ്റ്റിസ് കെ.എസ്. ജയമംഗലമാണ് കേസ് പരിഗണിച്ചത്. തുടർന്ന് കേസിൽ ഹാജരാകാൻ കോടതി യുവതിയുടെ ഭർത്താവിന് സമൻസ് അയച്ചെങ്കിലും അയാൾ ഹാജരായില്ല.

ഇന്ത്യൻ വിവാഹത്തിൽ ഓസ്‌ട്രേലിയൻ കോടതിക്ക് ഇടപെടാനാകില്ല : ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിന് ഓസ്‌ട്രേലിയൻ കോടതിക്ക് വിവാഹമോചനം അനുവദിക്കാൻ കഴിയാത്തതിനാൽ വിധി റദ്ദാക്കണമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ജോർജ് വില്യംസ് വാദിച്ചു. ഇന്ത്യയിൽ ഏത് നിയമത്തിന്‍റെ കീഴിലാണ് വിവാഹം നടന്നതെന്ന് (Hindu Marriage Act or the Special Marriage Act) പരിഗണിക്കാതെ തന്നെ ഇന്ത്യയിൽ കേസ് ഫയൽ ചെയ്യാമെന്ന് ജഡ്‌ജി പുറപ്പെടുവിച്ച വിധിന്യായത്തിൽ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ കോടതി അനുവദിച്ച വിവാഹമോചനം മദ്രാസ് കോടതി അസാധുവാക്കുകയായിരുന്നു.

also read :വിവാഹ മോചനം വേണം, ഭാര്യക്ക് ജീവനാംശം നൽകണമെന്നായപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് വ്യാജനാക്കി; ഹർജിക്കാരന് പിഴയിട്ട് കോടതി

ABOUT THE AUTHOR

...view details