കേരളം

kerala

രോഗശയ്യയിലുള്ള മകള്‍ക്ക് വരന്‍ ശ്രീകൃഷ്‌ണന്‍ ; വേറിട്ട വിവാഹമൊരുക്കി പിതാവ്

By

Published : Nov 10, 2022, 9:37 PM IST

26 വര്‍ഷമായി കിടപ്പിലുള്ള മകള്‍ തനിക്ക് വിവാഹിതയാകണമെന്ന് ആഗ്രഹം അറിയിച്ചു. കല്യാണത്തിന് ആരും സന്നദ്ധരാകാതിരുന്നതോടെ ശ്രീകൃഷ്ണനെ സങ്കല്‍പ്പിച്ച് വേറിട്ട വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു പിതാവ്

Etv Bharat
Etv Bharat

ഗ്വാളിയോര്‍(മധ്യപ്രദേശ്) : രോഗശയ്യയിലുള്ള മകളുടെ വിവാഹം വ്യത്യസ്‌തമായി നടത്തി പിതാവ്. ഹിന്ദുമത വിശ്വാസ പ്രകാരം വിഷ്‌ണുവിന്‍റെ അവതാരമായ ശ്രീകൃഷ്‌ണനാണ് വരന്‍. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് വ്യത്യസ്‌തമായ ഈ വിവാഹം നടന്നത്.

ശിശുപാല്‍ റാത്തോര്‍ എന്ന ബിസിനസുകാരനാണ് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത നാഡീരോഗത്താല്‍ കിടപ്പിലായ തന്‍റെ മകള്‍ സൊനാലിയുടെ വിവാഹം വേറിട്ട രീതിയില്‍ നടത്തിയത്. വിവാഹിതയാവാന്‍ സൊനാലി അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ 26 വര്‍ഷമായി കിടപ്പിലായ അവളെ വിവാഹം കഴിക്കാനായി ആരും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്‌ണനെ വരനായി സങ്കല്‍പ്പിച്ച് മകളുടെ വിവാഹം നടത്താന്‍ ശിശുപാല്‍ തീരുമാനിച്ചത്.

രോഗശയ്യയിലുള്ള മകളുടെ വിവാഹം വിവാഹം വ്യത്യസ്‌തമായി നടത്തി പിതാവ്; വരന്‍ വൃന്ദാവനത്തില്‍ നിന്ന് ശ്രീകൃഷ്‌ണന്‍

മകളുടെ 'വിവാഹ'ചടങ്ങിലേക്ക് ബന്ധുക്കളേയും അയല്‍ക്കാരേയും റാത്തോര്‍ ക്ഷണിച്ചു. ആരാണ് യുവതിയെ വിവാഹം കഴിക്കുക എന്ന ആകാംക്ഷയിലായിരുന്നു ബന്ധുക്കള്‍. തന്‍റെ മകള്‍ സൊനാലിയെ വിവാഹം കഴിക്കാനായി വൃന്ദാവനില്‍ നിന്നും ശ്രീകൃഷ്‌ണ ഭഗവാന്‍ വരുമെന്നായിരുന്നു അവരോട് റാത്തോറിന്‍റെ ഉത്തരം. വാദ്യമേളങ്ങളുടേയും നൃത്തച്ചുവടുകളുടേയും അകമ്പടിയില്‍ ഗംഭീരമായാണ് വിവാഹം നടന്നത്.

ചടങ്ങിന് ശേഷം വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ സൊനാലി തന്‍റെ രോഗത്താല്‍ ദുര്‍ബലമായ കൈകളാല്‍ തന്‍റെ 'ഭര്‍ത്താ'വിനെ തന്നോട് ചേര്‍ത്തുവയ്ക്കുന്നുണ്ടായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details