ഭോപാൽ: കൊവിഡ് ബാധിച്ച് മതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ. ഇത്തരത്തിലുള്ള കുട്ടികൾക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കുട്ടകൾക്ക് വേണ്ട എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുക്കും. ഇവർക്ക് സൗജന്യ റേഷൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് ബാധിച്ച് മതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം: മധ്യപ്രദേശ് സർക്കാർ
കുട്ടികൾക്ക് പ്രതിമാസം 5,000 രൂപ പെൻഷനും സൗജന്യ റേഷനും അനുവദിച്ചു
കൊവിഡ് ബാധിച്ച് മതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം: മധ്യപ്രദേശ് സർക്കാർ
ബിസിനസ് സംരഭങ്ങളോ മറ്റ് തൊഴിലുകളോ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വായ്പ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മധ്യപ്രദേശിൽ ബുധനാഴ്ച 8,970 പുതിയ കൊവിഡ് കേസുകളും 84 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Also Read:ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ