കേരളം

kerala

ETV Bharat / bharat

കൊവിഡ് : മധ്യപ്രദേശിൽ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി - സുപ്രീം കോടതി

നേരത്തെ സിബിഎസ്ഇയുടെ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.

Madhya Pradesh cancels Class 12 state board exams  Class 12 state board exams  exams  കൊവിഡ്  12-ാം ക്ലാസ് പരീക്ഷ  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി  സിബിഎസ്ഇ  കൊവിഡ്  സുപ്രീം കോടതി  Supreme Court
കൊവിഡ്; മധ്യപ്രദേശിൽ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

By

Published : Jun 2, 2021, 7:33 PM IST

ഭോപ്പാൽ : കൊവിഡ് സ്ഥിതിഗതികൾ കണക്കിലെടുത്ത് മധ്യപ്രദേശ് സർക്കാർ ഈ വർഷത്തെ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തീരുമാനം അറിയിച്ചത്.

'മധ്യപ്രദേശിൽ 12-ാം ക്ലാസ് പരീക്ഷകൾ ഇത്തവണ നടത്തുന്നില്ല. കുട്ടികളുടെ ജീവിതം ഞങ്ങൾക്ക് വിലപ്പെട്ടതാണ്. രാജ്യവും സംസ്ഥാനവും കൊറോണയെ അഭിമുഖീകരിക്കുന്ന ഈ അവസരത്തിൽ പരീക്ഷയുടെ മാനസിക ഭാരം കുട്ടികളെ അടിച്ചേൽപ്പിക്കാനാകില്ല. പത്താം ക്ലാസിലെ പരീക്ഷകൾ നടത്തേണ്ടതില്ല എന്ന തീരുമാനം ഇതിനകം എടുത്തിട്ടുണ്ട്. ഇന്‍റേണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ അവയുടെ ഫലം പ്രഖ്യാപിക്കും. 12-ാം ക്ലാസിലെ വിദ്യാർഥികൾക്ക് മികച്ച മാർക്ക് നേടുന്നതിനായി പരീക്ഷ ആവശ്യമാണെങ്കിൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം അവർക്ക് അതിനുള്ള അവസരം ഒരുക്കും'- ചൗഹാൻ പറഞ്ഞു.

READ MORE:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സിബിഎസ്ഇയുടെ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേർന്നത്.

ABOUT THE AUTHOR

...view details