ഭോപ്പാൽ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബിജെപി യുവമോർച്ചാ നേതാവിന് കട്‌നി ഭരണകൂടം 10,000 രൂപ പിഴ ചുമത്തി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിനാണ് ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്‍റ് മൃദുൽ ദ്വിവേദിക്ക് പിഴ ചുമത്തിയത്. ജന്മദിനാഘോഷത്തിൽ നിരവധി പേർ പങ്കെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയതെന്ന് കട്‌നി തഹസീൽദാർ സന്ദീപ് ശ്രീവാസ്‌തവ അറിയിച്ചു.
കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു; ബിജെപി നേതാവിന് 10,000 രൂപ പിഴ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയതിനാണ് ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്‍റ് മൃദുൽ ദ്വിവേദിക്ക് പിഴ ചുമത്തിയത്
കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു; ബിജെപി നേതാവിന് 10,000 രൂപ പിഴ
also read:ആൻഡമാനിൽ 18 പേർക്ക് കൂടി കൊവിഡ്; നിക്കോബാർ കൊവിഡ് മുക്ത ജില്ല
പാർട്ടിയിൽ പങ്കെടുത്ത എല്ലാവരും നിർബന്ധമായും ഏഴ് ദിവസം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിൽ പങ്കെടുത്തവർ മാസ്‌ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4251 ആണ്. 8552 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.