കേരളം

kerala

By

Published : Mar 9, 2021, 9:59 AM IST

ETV Bharat / bharat

''കരീബിയൻ സുഹൃത്തുക്കള്‍ക്ക് കരുതല്‍'': ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന്‍ ജമെെക്കയിലെത്തി

ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ച് രാജ്യങ്ങൾക്ക് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിനുകൾ നല്‍കിയിട്ടുണ്ട്.

Kingston  Jamaica  Vaccine Maitri  S Jaishankar  covid  കരീബിയൻ സുഹൃത്തുക്കള്‍  കൊവിഡ് വാക്സിന്‍
''കരീബിയൻ സുഹൃത്തുക്കള്‍ക്ക് കരുതല്‍'': ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ ജെെമെക്കയിലെത്തി

കിംഗ്സ്റ്റൺ: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന്‍ ജമെെക്കയിലെത്തി. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ മറ്റു രാജ്യങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ നടപ്പാക്കുന്ന 'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിനുകൾ തിങ്കളാഴ്ച ജമൈക്കയിലെത്തിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'' കരീബിയൻ സുഹൃത്തുക്കള്‍ക്ക് ഞങ്ങളുടെ കരുതല്‍, ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ ജമൈക്കയിൽ എത്തിയിട്ടുണ്ട്'' എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു. 175,000 ഡോസ് അസ്ട്രസെനെക്ക വാക്സിനുകൾ മറ്റ് കരീബിയൻ രാജ്യങ്ങളിലേക്ക് കഴിഞ്ഞയാഴ്ച ഇന്ത്യ കയറ്റി അയച്ചിരുന്നു. ആന്റിഗ്വ, ബാർബുഡ, സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ്, സെന്‍റ് ലൂസിയ, സെന്‍റ് വിൻസെന്‍റ് ആന്‍റ് ഗ്രനേഡൈൻസ്, സുരിനാം എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന്‍ അയച്ചത്.

അതേസമയം ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ച് രാജ്യങ്ങൾക്ക് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിനുകൾ നല്‍കിയിട്ടുണ്ട്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങളിലെ നാൽപത്തിയൊമ്പത് രാജ്യങ്ങൾക്ക് കൂടി വരും ദിവസങ്ങളിൽ വിതരണം ചെയ്യും.

ABOUT THE AUTHOR

...view details