കേരളം

kerala

ETV Bharat / bharat

താജ്മഹല്‍ വിവാദം: നിങ്ങളുടെ വിശ്വാസത്തിലേക്ക് കോടതിയെ കൊണ്ടു പോകരുത് - ബിജെപി നേതാവിനോട് കോടതി

നാളെ ജഡ്ജിമാരോട് ചേംബറില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെടുമോയെന്നും അലഹബാദ് ഹൈക്കോടതി

tajmahal controversy  allahabad HC rejects Taj Mahal plea  high court lucknow bench verdict  taj mahal closed room case  petition open closed doors in Taj Mahal  താജ്‌മഹലിന്‍റെ ചരിത്രം  താജ്‌മഹിലിലെ മുറികള്‍  താജ് മഹല്‍ ചര്‍ച്ച  താജ്മഹലിന്‍റെ വാതില്‍ തുറക്കല്‍ ഹര്‍ജിയില്‍ ഹൈകോടതി
നിങ്ങളുടെ വിശ്വസിക്കുന്ന ചരിത്രത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്; താജ്മഹലിന്‍റെ വാതില്‍ തുറക്കല്‍ ഹര്‍ജിയില്‍ ഹൈകോടതി

By

Published : May 12, 2022, 5:26 PM IST

ലഖ്നൗ:താജ്മഹലിൽ അടച്ചിട്ടിരിക്കുന്ന 22 വാതിലുകൾ തുറക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ബിജെപി നേതാവ് ഡോ. രജനീഷ് കുമാർ സിങ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയും ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ഹർജിയിലെ ആവശ്യങ്ങൾ ജുഡീഷ്യൽ നടപടികളിലൂടെ തീർപ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഗവേഷണത്തിനും അക്കാദമിക്ക് പഠനങ്ങള്‍ക്കും ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും ബഞ്ച് വ്യക്തമാക്കി. താജ് മഹലിന്റെ പൂട്ടിയിട്ട മുറികളില്‍ എന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അതിനാല്‍ തുറന്ന് കാണാനും ഗവേഷണം നടത്താനും അനുമതി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം.

കേസ് പരിഗണിച്ച് കോടതി "നാളെ നിങ്ങള്‍ വന്ന് ജഡ്ജിമാരോട് ചേംബറില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെടുമോ...?" എന്ന് കോടതി ചോദിച്ചു. ചരിത്രസ്മാരകം ആരാണ് പണിതത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണോ എന്നും ബഞ്ച് ചോദിച്ചു. "താജ്മഹൽ നിർമിച്ചത് ഷാജഹാൻ അല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? ഞങ്ങൾ ഇവിടെ വന്നത് എന്തെങ്കിലും വിധി പറയാനാണോ? നിങ്ങൾ വിശ്വസിക്കുന്ന ചരിത്രപരമായ വസ്തുതകളിലേക്ക് ഞങ്ങളെ കൊണ്ടുപോകരുത്", ബഞ്ച് പറഞ്ഞു. അതിനിടെ കോടതി ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പുരാവസ്തു വകുപ്പിനോട് ഇതു സബന്ധിച്ച കാര്യങ്ങള്‍ ആരായുമെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details