ന്യൂഡല്‍ഹി: വില്‍പന കമ്പനികള്‍ പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ കാര്യമായ കുറവ് പ്രഖ്യാപിച്ചെങ്കിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസത്തിന് വകയില്ല. എന്നാല്‍ പുതിയ പ്രഖ്യാപനം പാചകവാതകം വന്‍തോതില്‍ ഉപയോഗിക്കുന്ന വ്യവസായികള്‍ക്ക് വളരെയധികം ഗുണകരമാകും. വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ നിന്ന് 172 രൂപയുടെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയത്.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ വിലനിലവാരത്തില്‍ വ്യത്യാസമുണ്ടാകുമെങ്കിലും ആത്യന്തികമായി വാണിജ്യ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വാണിജ്യ പാചക വാതകത്തിന്‍റെ വില 83.5 രൂപ കുറഞ്ഞ് സിലിണ്ടറിന് 1773 രൂപയായി. നേരത്തെ സിലിണ്ടറിന്‍റെ വില 1856.50 രൂപയായിരുന്നു. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
കൊല്‍ക്കത്തയില്‍ ഉപഭോക്താക്കൾക്ക് 1875.50 രൂപയ്ക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാനാകും. മുംബൈയില്‍ നിലവില്‍ 1725 രൂപയാണ് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില. അതേസമയം ചെന്നൈയിൽ പുതുക്കിയ വില 1973 രൂപയാണ്.
ഡൽഹിയിൽ 83.50 രൂപയും കൊൽക്കത്തയിൽ 84 രൂപയും മുംബൈയിൽ 83.50 രൂപയും ചെന്നൈയിൽ 84.50 രൂപയും കുറഞ്ഞു. നോയ്‌ഡയിൽ എൽപിജി ഗ്യാസിന്‍റെ വില നിലവിൽ 1,100.50 രൂപയാണ്.
Also Read:'മഹാമാരിയില്‍ തലയുയര്‍ത്തി, പിന്നീട് തളര്‍ച്ച'; ഇന്ത്യന്‍ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പില്‍ ഗണ്യമായ കുറവ്
വാണിജ്യ എൽപിജി വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില സ്ഥിരമായി തുടരുകയാണ്. ആഭ്യന്തര എൽപിജി വിലയിലെ അവസാന മാറ്റം മാർച്ചിൽ സംഭവിച്ചു, അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വ്യത്യസ്‌തമാണ്.
ലേയിൽ ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ വില 1340 രൂപയും ഐസ്വാളിൽ 1260 രൂപയുമാണ്. ഭോപ്പാലില്‍ ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 1108.50 രൂപയും ജയ്‌പൂരിൽ 1106.50 രൂപയുമാണ് വില. ബെംഗളൂരു, ഡൽഹി, മുംബൈ എന്നീ നഗരങ്ങളില്‍ യഥാക്രമം 1105.50 രൂപ, 1103 രൂപ, 1102.50 രൂപ എന്നിങ്ങനെയാണ് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ശ്രീനഗറിൽ സിലിണ്ടറിന് അല്‍പം വില കൂടുതലാണ്. 1219 രൂപയാണ് ശ്രീനഗറില്‍ വില.
മറ്റ് നഗരങ്ങളിലെ വില വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പാറ്റ്നയിൽ 1201 രൂപയും കന്യാകുമാരിയിൽ 1187 രൂപയുമാണ്. ആൻഡമാനിൽ ഗാർഹിക എൽപിജി സിലിണ്ടര്‍ 1179 രൂപയ്ക്കും റാഞ്ചിയിൽ 1160.50 രൂപയ്ക്കും ഡെറാഡൂൺ 1122 രൂപയ്ക്കും ചെന്നൈയിൽ 1118.50 രൂപയ്ക്കും ലഭിക്കും. ആഗ്ര- 1115.50 രൂപ, ചണ്ഡീഗഡ്- 1112.50 രൂപ, അഹമ്മദാബാദ്- 1110 രൂപ, ഷിംല- 1147.50 രൂപ, ലഖ്‌നൗ- 1140.50 രൂപ എന്നിങ്ങനെയാണ് സിലിണ്ടറിന് വില.
Also Read:ആയിരത്തില്‍ നിന്ന് കുത്തനെ താഴേക്ക്; ഏലം വിലയിടിവില്‍ ആശങ്കയില്‍ കര്‍ഷകര്‍