ബെംഗളൂരു : കർണാടകയിലെ വിജയാപുര ജില്ലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. മരിച്ച യുവതിക്ക് രണ്ടും യുവാവിന് അഞ്ചും മക്കളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read:കർണാടകയിൽ കമിതാക്കൾ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് പൊലീസ്
കലഖി ഗ്രാമത്തിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. യുവാവ് ഹദലഗിരി സ്വദേശിയാണ്. മരിച്ച യുവതിയുടെ ഭർത്താവ് കേരളത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.
Also Read:മുംബൈയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്‌തു ; ഒരാള്‍ അറസ്റ്റില്‍
ഇരുവരെയും അവശനിലയിൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും പൊലീസ് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കൂടാതെ യുവതിയെ ബലംപ്രയോഗിച്ച് വിഷം കഴിപ്പിച്ചതാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.