സേലം :മദ്യപിച്ച് വാഹനമോടിച്ചതിന് ലോറി കണ്ടുകെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്‌തതിന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ലോറി ഡ്രൈവർ. മാർച്ച് 12ന് രാത്രിയായിരുന്നു സംഭവം. അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാർ(25) ആണ് പൊലീസുകാരുടെ മുൻപിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
രാത്രി ലോറിയിൽ കൊണ്ടലാംപട്ടി റൗണ്ടിലേക്ക് പോകുകയായിരുന്ന സന്തോഷ് കുമാറിനെ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർ തടഞ്ഞു. വാഹന പരിശോധനയിൽ സന്തോഷ് മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പൊലീസുകാർ വാഹനം കണ്ടുകെട്ടുകയും സന്തോഷിനെതിരെ കേസെടുത്ത് പിഴ ചുമത്തുകയുമായിരുന്നു.