കേരളം

kerala

ETV Bharat / bharat

നുപുര്‍ ശര്‍മക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ് - നൂപുര്‍ ശര്‍മ

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസയച്ചിട്ടും നുപുര്‍ ശര്‍മ ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസിന്‍റെ നടപടി

ചോദ്യം ചെയ്യലിന് ഹാജരായില്ല; നൂപുര്‍ ശര്‍മക്കെതികെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്
ചോദ്യം ചെയ്യലിന് ഹാജരായില്ല; നൂപുര്‍ ശര്‍മക്കെതികെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്

By

Published : Jul 2, 2022, 6:31 PM IST

കൊല്‍ക്കത്ത: വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുര്‍ ശര്‍മക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നുപുര്‍ ശര്‍മ ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയത്.

വിവാദ പരാമർശങ്ങളുടെ പേരിൽ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ്, ബുർത്താല, നർക്കൽദംഗ പൊലീസ് സ്റ്റേഷനുകളിൽ നുപുര്‍ ശര്‍മക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഒന്നിലധികം തവണ പൊലീസ് സമന്‍സ് അയച്ചെങ്കിലും നാലാഴ്‌ചയിലധികമായി നുപുര്‍ ശര്‍മ ഒഴിഞ്ഞുമാറുകയായിരുന്നു. ജൂൺ 25ന് ആംഹെർസ്റ്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല.

നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്‌താവനയെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമം നടന്നു. ഇതിന്‍റെ പേരില്‍ ബിജെപിയില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. പ്രസ്‌താവനയുടെ പേരില്‍ സുപ്രീം കോടതിയുടെ വിമർശനത്തിനും നുപുര്‍ ശര്‍മ വിധേയയായിട്ടുണ്ട്.

Also Readമുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം : ബിജെപി വക്താക്കളായ നുപുർ ശർമയ്ക്കും‌ നവീൻ ജിൻഡാലിനും സസ്പെൻഷൻ

ABOUT THE AUTHOR

...view details