ഹൈദരാബാദ്:തെലങ്കാനയിൽ ലോക്ക് ഡൗൺ ആരംഭിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മുതൽ പത്ത് മണിവരെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. അന്തർസംസ്ഥാന യാത്രകളും, സ്വകാര്യ വാഹന യാത്രകളും പൂർണമായും വിലക്കിയിട്ടുണ്ട്.
തെലങ്കാനയിൽ ലോക്ക് ഡൗൺ ആരംഭിച്ചു - LOCKDOWN STARTED IN TELANGANA
അന്തർസംസ്ഥാന യാത്രകളും, സ്വകാര്യ വാഹന യാത്രകളും പൂർണമായും വിലക്കിയിട്ടുണ്ട്
തെലങ്കാനയിൽ ലോക്ക് ഡൗൺ ആരംഭിച്ചു
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൂർണമായും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം മെഡിക്കൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ , ബാങ്കിങ് മേഖല, മാധ്യമങ്ങൾ എന്നിവയെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വായനക്ക്:ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്