റായ്പൂർ:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ആകെയുള്ള 28 ജില്ലകളിൽ 16 ഇടത്തും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഒമ്പത് ജില്ലകളില്‍ ഇതിനോടകം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധംതാരി ദുർഗ്, റായ്പൂർ, രാജ്‌നന്ദ്‌ഗാവ്, ബെമെത്ര, ബലോദ്, ബലോദബസാർ, കൊറിയ, ജാഷ്പൂർ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നിയന്ത്രണങ്ങളുള്ളത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കോർബയിലും ലോക്ക് ഡൗൺ ഏർപ്പെടുത്തും.
ചത്തിസ്ഗഡിലെ 16 ജില്ലകള്‍ സമ്പൂർണ ലോക്ക് ഡൗണിലേക്ക്
ഒമ്പത് ജില്ലകളില്‍ ഇതിനോടകം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചത്തിസ്ഗഡിലെ 16 ജില്ലകള്‍ സമ്പൂർണ ലോക്ക് ഡൗണിലേക്ക്
ഗരിയബന്ദ്, സർജുജ, സൂരജ്പൂർ ജില്ലകളില്‍ ഏപ്രിൽ 13 മുതൽ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഏപ്രിൽ 14 മുതൽ ബിലാസ്പൂർ, മഹാസമുണ്ടിലെ, റായ്ഗഡ് എന്നിവിടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 85,860 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ആകെ 4,32,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 4777 പേര്‍ മരിക്കുകയും ചെയ്‌തു.
കൂടുതല്‍ വായനയ്‌ക്ക്:രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 70.82 ശതമാനവും 5 സംസ്ഥാനങ്ങളിൽ