ജയ്പൂർ: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മേയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപുറമെ, ഏപ്രിൽ 19 മുതൽ മെയ് മൂന്നു വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും 15 ദിവസത്തേക്ക് നീട്ടി.
രാജസ്ഥാനില്‍ ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടി - Lockdown
ഇതിനുപുറമെ, ഏപ്രിൽ 19 മുതൽ മെയ് മൂന്നു വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും 15 ദിവസത്തേക്ക് നീട്ടി.
കൊവിഡ് പ‌്രതിരോധത്തില്‍ ഏർപ്പെടാത്ത കുറച്ച് സർക്കാർ ഓഫീസുകളും മാർക്കറ്റുകളും അടയ്ക്കുമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാർഗനിർദേശത്തില്‍ പറയുന്നു. പലചരക്ക്, പൊടി മില്ലുകള്‍, കന്നുകാലി തീറ്റ, റീട്ടെയിൽ കടകള്‍, മൊത്ത വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ ആറു മുതൽ 11 വരെ അഞ്ച് മണിക്കൂർ പ്രവര്‍ത്തിക്കും.
അതേസമയം, ഡയറി ഷോപ്പുകൾ ദിവസവും രാവിലെ ആറു മുതൽ 11 വരെയും വൈകുന്നേരം അഞ്ച് മുതൽ ഏഴു വരെയും പ്രവർത്തിക്കും. മൊത്ത വിപണന കേന്ദ്രങ്ങള്‍, പച്ചക്കറി, പഴക്കടകൾ, മാല വിൽപ്പനക്കാർ എല്ലാ ദിവസവും രാവിലെ ആറു മുതൽ 11 വരെ തുറക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.