കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം: പുതുച്ചേരിയിൽ ലോക്ക്‌ഡൗൺ - Lockdown in union teritory

മെയ് 10 മുതൽ മെയ് 24 വരെയാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവനങ്ങളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ആളുകൾ കൂട്ടം ചേരാനിടയുള്ള സ്ഥലങ്ങളും അടച്ചിടും.

Lockdown  Lockdown in Puducherry  Puducherry  Puducherry Lockdown  Lockdown announced in Puducherry  പുതുച്ചേരിയിൽ ലോക്ക്‌ഡൗൺ  പുതുച്ചേരി  ലോക്ക്‌ഡൗൺ  കൊവിഡ്  കൊവിഡ്19  covid  covid19  പുതുച്ചേരിയിൽ കൊവിഡ്  പുതുച്ചേരി കൊവിഡ്  കേന്ദ്രഭരണ പ്രദേശത്ത് ലോക്ക്‌ഡൗൺ  Lockdown in union teritory  union teritory
Lockdown in Puducherry

By

Published : May 9, 2021, 7:06 AM IST

പുതുച്ചേരി: കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രഭരണ പ്രദേശത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണം മെയ് 10 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇത് മെയ് 24 അർദ്ധരാത്രി വരെ തുടരുമെന്നും പുതുച്ചേരി സർക്കാർ അറിയിച്ചു.

പ്രദേശത്ത് സർക്കാർ നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും കേസുകളുടെ വർധനവിൽ കാര്യമായ കുറവൊന്നും ഉണ്ടായില്ല. ഏപ്രിൽ 27ലാണ് പുതുച്ചേരിയിൽ അവസാനമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഇത് മെയ് മൂന്ന് വരെ തുടർന്നു. സ്ഥിതിഗതികളിൽ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ ഇനിയും ലോക്ക്‌ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുടി അഡ്‌മിനിസ്ട്രേഷൻ നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചു.

നിയന്ത്രണങ്ങളുടെ ഭാഗമായി പ്രദേശത്തെ എല്ലാ ബീച്ചുകളും പാർക്കുകളും പൂന്തോട്ടങ്ങളും അടച്ചിടും. കൂടാതെ പൊതുസ്ഥലങ്ങളിലെയും മറ്റും സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവും കായികപരവുമായ എല്ലാ ഒത്തുചേരലുകൾ കർശനമായി നിരോധിക്കും.

അതേസമയം അവശ്യ സേവനങ്ങൾ കൊവിഡ് നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. പ്രൊവിഷൻ സ്റ്റോറുകൾ, പച്ചക്കറി കടകൾ, ഹോട്ടലുകൾ, പലചരക്ക് സാധനങ്ങൾ, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ മുതലായവ ഉച്ചയ്ക്ക് 12 മണി വരെ എയർ കണ്ടീഷനിങ് സൗകര്യമില്ലാതെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുച്ചേരിയിൽ 1,703 പുതിയ കൊവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മുഴുവൻ കൊവിഡ് ബാധിതരുടെ എണ്ണം 70,076 ആയി. പുതുച്ചേരിയിലെ ആകെ കൊവിഡ് മരണസംഖ്യ 939 ആയി ഉയർന്നു. 1,177 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ വീണ്ടെടുക്കൽ 55,552 ആയി. പുതുച്ചേരിയിലെ ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 13,585 ആണ്.

ABOUT THE AUTHOR

...view details