കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ മരിച്ചത് മലയാളി യുവാവും, ജീവനൊടുക്കിയത് ലിവ്- ഇൻ റിലേഷൻഷിപ്പ് ദമ്പതികൾ - Live in relationship couple

Living Together couple committed suicide | നവംബർ അഞ്ചിനാണ് മലയാളിയായ അഭിൽ എബ്രഹാമും ബംഗാൾ സ്വദേശിനിയായ സൗമിനി ദാസും ജീവനൊടുക്കിയത്.

Bengaluru  Living in Together couple  ലിവ് ഇൻ റിലേഷൻഷിപ്പ്  Live in relationship  ബെംഗളൂരു  suicide news  crime news  Live in relationship couple  Karnataka news
Bengaluru Living in Together couple committed suicide

By ETV Bharat Kerala Team

Published : Nov 7, 2023, 11:19 AM IST

ബെംഗളൂരു: ലിവ്- ഇൻ റിലേഷൻഷിപ്പ് ദമ്പതികൾ ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്‌തു. മലയാളിയായ അഭിൽ എബ്രഹാം (29), പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ കൊട്ടന്നൂരിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു ദമ്പതികൾ. (Living Together couple committed suicide).

വിവാഹിതയായിരുന്ന സൗമിനി ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. തുടർന്ന് നഴ്‌സിങ് പഠനത്തിനായാണ് ബെംഗളൂരുവിൽ എത്തിയത്. തുടർന്നാണ് നഴ്‌സിങ് ഹോമിൽ ജോലി ചെയ്യുന്ന അഭിൽ എബ്രഹാമിനെ പരിചയപ്പെടുന്നതും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും. ദൊഡ്ഡഗുബിയിലെ ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം.

നവംബർ 5ന് സൗമിനി ദാസിന് ഭർത്താവിൽ നിന്ന് ഒരു കോൾ വന്നു. തുടർന്ന് സൗമിനിയും ഭർത്താവും തമ്മിൽ ഫോണിൽ വഴക്കുണ്ടായി. പിന്നാലെ സൗമിനിയും അഭിലും ജീവനൊടുക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട അയൽവാസികൾ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരമായി പെള്ളലേറ്റ സൗമിനി ദാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. വിക്‌ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഭിൽ എബ്രഹാം മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ കൊട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details