ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യക്കെതിരെ ആറ് വിജയം നേടി ഓസ്‌ട്രേലിയക്ക് ലോകകിരീടം. ആറാം തവണയാണ് ഓസീസ് ഏകദിന ലോകകപ്പ് കിരീടം നേടുന്നത്.
Live Updates : Ind vs Aus World Cup Cricket 2023 Final | ഓസ്‌ട്രേലിയക്ക് വീണ്ടും ലോകകിരീടം, ഇന്ത്യയെ തകര്‍ത്തത് ആറ് വിക്കറ്റിന് - world cup live
Published : Nov 19, 2023, 1:42 PM IST
|Updated : Nov 19, 2023, 9:34 PM IST
21:30 November 19
ഓസ്‌ട്രേലിയ ലോക ചാമ്പ്യന്‍മാര്‍
20:55 November 19
200 കടന്ന് ഓസ്‌ട്രേലിയ
ലോകകപ്പ് ഫൈനലില്‍ 38 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റിന് 214 റണ്‍സ് എന്ന ശക്തമായ നിലയില്‍. ഓസ്‌ട്രേലിയയ്‌ക്ക് ഇനി ജയിക്കാന്‍ വേണ്ടത് 72 പന്തുകളില്‍ 27 റണ്‍സ് മാത്രം.
20:40 November 19
ഫൈനലില്‍ പിടിമുറുക്കി ഓസീസ്, ട്രാവിസ് ഹെഡിന് സെഞ്ച്വറി
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന് സെഞ്ച്വറി. 95 പന്തുകളില്‍ 14 ഫോറുകളുടെയും ഒരു സിക്‌സിന്‍റെയും അകമ്പടിയിലാണ് ട്രാവിസ് ഹെഡ് നൂറ് തികച്ചത്.
20:03 November 19
ട്രാവിസ് ഹെഡിന് അര്‍ധസെഞ്ച്വറി
ഓസ്‌ട്രേലിയയ്‌ക്കായി മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി തികച്ച് ഓപ്പണിങ് ബാറ്റര്‍ ട്രാവിസ് ഹെഡ്.
19:52 November 19
ഓസീസ് 21 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സ് എന്ന നിലയില്‍
മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ശേഷം ട്രാവിസ് ഹെഡ്-ലബുഷെയ്‌ന്‍ കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ മുന്നോട്ടുനയിക്കുന്നു. 21 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 110 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.
19:30 November 19
16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റിന് 86 റണ്‍സ് എന്ന നിലയില്‍
ലോകകപ്പ് ഫൈനലില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സ് എന്ന നിലയില്‍. ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നുമാണ് നിലവില്‍ ക്രീസില്‍
18:59 November 19
എൽബിഡബ്ല്യു, സ്റ്റീവ് സ്‌മിത്ത് പുറത്ത്
ബുംറയുടെ പന്തിൽ സ്റ്റീവ് സ്‌മിത്ത് (4) പുറത്ത്
18:47 November 19
ഓസ്‌ട്രേലിയയ്‌ക്ക് രണ്ടാം വിക്കറ്റ് നഷ്‌ടം, മിച്ചൽ മാർഷ് പുറത്ത്
ജസ്‌പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുല്‍ പിടിച്ച് മിച്ചൽ മാർഷ് (15) പുറത്ത്.
18:38 November 19
വിക്കറ്റ് വേട്ടക്കാരില്‍ ഷമി മുന്നില്‍
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബോളര്‍മാരില്‍ ഒന്നാമനായി ഇന്ത്യയുടെ മുഹമ്മദ് ഷമി. ഈ ലോകകപ്പില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് ഷമി നേടിയത്. 10 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയാണ് രണ്ടാം സ്ഥാനത്ത്.
18:30 November 19
ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടം
ലോകകപ്പ് ഫൈനലില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലി ക്യാച്ചെടുത്ത് ഡേവിഡ് വാര്‍ണറാണ് പുറത്തായത്.
18:19 November 19
ഓസീസ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് റെക്കോഡ്
ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ എടുത്തതോടെ ഒരു ലോകകപ്പ് ഫൈനലില്‍ എറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലിസ്
18:12 November 19
മുത്തയ്യ മുരളീധരന്‍റെ റെക്കോഡിനൊപ്പം ആദം സാംപ
ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിലെ ഒരു സിംഗിള്‍ എഡിഷനില്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ സ്‌പിന്നര്‍ എന്ന മുത്തയ്യ മുരളീധരന്‍റെ റെക്കോഡിനൊപ്പം ഇടംപിടിച്ച് ആദം സാംപ. ഇരുവരും 23 വിക്കറ്റുകളാണ് നേടിയത്. മുരളീധരന്‍ 2007 ലോകകപ്പിലും സാംപ 2023 ലോകകപ്പിലും ഈ നേട്ടത്തിലെത്തി.
18:10 November 19
കോലി മുന്നില്‍
ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വിരാട് കോലി മുന്നില്‍. ഫൈനല്‍ വരെയുളള 11 മത്സരങ്ങളില്‍ നിന്നായി 765 റണ്‍സാണ് കോലി ടൂര്‍ണമെന്‍റില്‍ നേടിയത്. രോഹിത് ശര്‍മ-597, ശ്രേയസ് അയ്യര്‍-530, കെഎല്‍ രാഹുല്‍-452, ശുഭ്‌മാന്‍ ഗില്‍-354 എന്നിവരാണ് കോലിക്ക് പിന്നിലുളളത്.
17:53 November 19
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് 241 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യ. 66 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വിരാട് കോലി (54), നായകന്‍ രോഹിത് ശര്‍മ(47) എന്നിവരാണ് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കിയ മറ്റ് ബാറ്റര്‍മാര്‍. സൂര്യകുമാര്‍ യാദവ് (18), കുല്‍ദീപ് യാദവ് (10) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
17:41 November 19
സൂര്യകുമാര്‍ യാദവ് പുറത്ത്
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്ത്. ഹേസല്‍വുഡിന്‍റെ പന്തില്‍ ജോഷ് ഇംഗ്ലിസ് ക്യാച്ചെടുത്താണ് സൂര്യയുടെ മടക്കം.
17:27 November 19
ബുംറയും പുറത്ത്
ആദം സാംപയുടെ പന്തിൽ ബുംറ പുറത്ത്. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ബുംറയെ ആദം സാംപ വിക്കറ്റിന് മുന്‍പില്‍ കുരുക്കുകയായിരുന്നു
17:20 November 19
മുഹമ്മദ് ഷമി പുറത്ത്
ജോഷ് ഇംഗ്ലിസിന്‍റെ ക്യാച്ച്. മിച്ചർ സ്റ്റാർക്കിന്‍റെ പന്തിൽ മുഹമ്മദ് ഷമി (6) പുറത്ത്.
17:10 November 19
കെഎല്‍ രാഹുല്‍ പുറത്ത്
ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വീണ്ടും വിക്കറ്റ് നഷ്‌ടം. അര്‍ധസെഞ്ച്വറി നേടി കരുതലോടെ ഇന്നിങ്ങ്‌സ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്ന കെഎല്‍ രാഹുലാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് ക്യാച്ചെടുത്താണ് രാഹുല്‍ പുറത്തായത്. 107 പന്തില്‍ 66 റണ്‍സെടുത്ത ശേഷമാണ് രാഹുലിന്‍റെ മടക്കം.
17:02 November 19
200 കടന്ന് ടീം ഇന്ത്യ
40.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ 200 റണ്‍സ് കടന്നത്. കെഎല്‍ രാഹുലും(66), സൂര്യകുമാര്‍ യാദവുമാണ്(9) നിലവില്‍ ക്രീസില്‍
16:42 November 19
രവീന്ദ്ര ജഡേജ പുറത്ത്
ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജ പുറത്ത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് ജഡേജ പുറത്തായത്. ഇന്ത്യന്‍ സ്‌കോര്‍ നിലവില്‍ 35.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 178 റണ്‍സ്
16:32 November 19
കെഎല്‍ രാഹുലിന് അര്‍ധസെഞ്ച്വറി
ലോകകപ്പ് ഫൈനലില്‍ വിരാട് കോലിക്ക് പിന്നാലെ അര്‍ധസെഞ്ച്വറി നേടി കെഎല്‍ രാഹുല്‍. 86 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു
16:24 November 19
21-30 ഓവര്‍ സമ്മറി
- ബോളര്‍മാരെ മാറ്റി മാറ്റി പരീക്ഷിച്ച് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്
- അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി കോലി-രാഹുല്‍ സഖ്യം
- ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ച്വറി നേടി വിരാട് കോലി
- 98 ബോളുകള്‍ക്ക് ശേഷം ഒരു ബൗണ്ടറി പിറന്നു
- 54 റണ്‍സില്‍ നില്‍ക്കെ കോലിയെ പുറത്താക്കി കമ്മിന്‍സ്
- 30 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നേടിയത് നാല് വിക്കറ്റിന് 152 റണ്‍സ്
16:10 November 19
ആറാമനായി രവീന്ദ്ര ജഡേജ ക്രീസില്‍
വിരാട് കോലി മടങ്ങിയതിന് പിന്നാലെ കെഎല്‍ രാഹുലിന് കൂട്ടായി രവീന്ദ്ര ജഡേജ ക്രീസില്‍.
16:04 November 19
വിരാട് കോലി പുറത്ത്
പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ വിരാട് കോലി പുറത്ത്. കോലിയെ ബൗള്‍ഡാക്കിയാണ് കമ്മിന്‍സ് പവലിയനിലേക്ക് മടക്കിയത്. 63 പന്തില്‍ 54 റണ്‍സെടുത്താണ് താരത്തിന്‍റെ മടക്കം
15:59 November 19
ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനായി രോഹിത് ശർമ
ലോകകപ്പിന്‍റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനായി രോഹിത് ശർമ. 2023 ലോകകപ്പിലെ 11 ഇന്നിങ്സുകളിൽ നിന്ന് 597 റൺസാണ് രോഹിത് നേടിയത്.
15:56 November 19
ഇന്ത്യന്‍ സ്‌കോര്‍ 27 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സ്
27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സ് എടുത്തു. വിരാട് കോലി(51), കെഎല്‍ രാഹുല്‍(33) എന്നിവരാണ് ക്രീസില്‍
15:52 November 19
അർധസെഞ്ച്വറി നേടി വിരാട് കോലി
ലോകകപ്പ് ഫൈനലില്‍ വിരാട് കോലിക്ക് അര്‍ധസെഞ്ച്വറി. ഈ ലോകകപ്പിലെ ആറാം ഫിഫ്‌റ്റിയാണ് കോലി നേടിയത്. 56 പന്തുകളില്‍ 50 റണ്‍സോടെ കോലി പുറത്താവാതെ നില്‍ക്കുന്നു.
15:40 November 19
22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 121 റണ്‍സ്
തുടക്കത്തിലെ വിക്കറ്റ് തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യ കരുതലോടെ നീങ്ങുന്നു. 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 121 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കുന്ന വിരാട് കോലിയും കട്ടപിന്തുണയുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍.
15:35 November 19
ടോസ് നഷ്‌ടം ശുഭസൂചനയോ?
രോഹിത് ശര്‍മയുടെ ടോസ് നഷ്‌ടം ഇന്ത്യയ്‌ക്ക് ശുഭ പ്രതീക്ഷ നൽകുന്നതെന്ന് സൈബറിടം. നേരത്തെയുള്ള ഇന്ത്യയുടെ രണ്ട് ഏകദിന ലോകകപ്പ് നേട്ടങ്ങളിലും ഫൈനലില്‍ എതിരാളികള്‍ക്കായിരുന്നു ടോസ് ലഭിച്ചത്. 1983-ലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും പിന്നീട് 2011-ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയുമായിരുന്നു ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ കിരീടത്തിലേക്ക് എത്തിയത്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ ചരിത്രമാവര്‍ത്തിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
15:02 November 19
15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സ്
15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സ്.
14:51 November 19
ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്‌ടം
ശ്രേയസ് അയ്യർ (3) പുറത്ത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു
14:44 November 19
ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്‌ടം
മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് പിടികൂടി ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ (47) പുറത്ത്
14:20 November 19
ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം, ശുഭ്‌മാന്‍ ഗിൽ പുറത്ത്
സ്റ്റാര്‍ക്കിന്‍റെ പന്തില്‍ മിഡോണില്‍ സാംപ പിടിച്ച് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (4) പുറത്ത്
13:57 November 19
സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീമിന്‍റെ എയർ ഷോ
ഇന്ത്യൻ എയർഫോഴ്‌സിന്‍റെ അഭിമാനമായ സൂര്യ കിരണ്‍ എയ്‌റോബാറ്റിക് ടീം (Surya Kiran Aerobatic team) നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മുകളില്‍ എയർ ഷോ അവതരിപ്പിച്ചു.
13:44 November 19
ഓസ്ട്രേലിയൻ ടീം
ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.
13:42 November 19
ഇന്ത്യൻ ടീം
രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
13:34 November 19
ഓസ്‌ട്രേലിയയ്‌ക്ക് ടോസ്, ഇന്ത്യക്ക് ബാറ്റിങ്
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്ക് ടോസ്, ഇന്ത്യക്ക് ബാറ്റിങ്