വാരാണസി: വാരാണസിയിൽ മദ്യവിൽപനശാലകൾക്ക് ഏതാനും മണിക്കൂറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഔദ്യോഗിക ഉത്തരവ് പ്രകാരം രാവിലെ 7 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവർത്തനാനുമതി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ജില്ലയിൽ ഏർപ്പെടുത്തിയ കർഫ്യൂ മെയ് 17 ന് രാവിലെ 7 മണി വരെ നീട്ടി.
വാരാണസിയില്‍ മദ്യവില്‍പന ശാലകള്‍ക്ക് ഉച്ച വരെ പ്രവർത്തിക്കാന്‍ അനുമതി
രാജ്യത്തെ കൊവിഡ് കേസുകളിൽ 72 ശതമാനവും ഉത്തർപ്രദേശിലാണ്.
കൊവിഡ് വ്യാപനത്തിനിടെ വാരാണസിയില്‍ മദ്യവില്‍പ്പന ശാലകള്‍ തുറന്നു
Read Also……. കൊവിഡ് വ്യാപനം: 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍
പാല്‍, വെജിറ്റബിൾ, പഴ കടകള്‍, ബേക്കറികൾ മദ്യവിൽപ്പന ശാലകൾ എന്നിവ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്നിരിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തർപ്രദേശിൽ 2,25,271 സജീവ കൊവിഡ് കേസുകളുണ്ട്. മരണസംഖ്യ 15,742 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് കേസുകളിൽ 72 ശതമാനവും ഉത്തർപ്രദേശിലാണ്.