കേരളം

kerala

തമിഴ്‌നാട്ടിലെ മൃഗശാലയില്‍ സിംഹങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം

ജൂണ്‍ 3നാണ് ഒമ്പത്​ സിംഹങ്ങള്‍ക്ക് കൊവിഡ്​ സ്ഥിരീകരിച്ചത്.

By

Published : Jun 19, 2021, 12:25 PM IST

Published : Jun 19, 2021, 12:25 PM IST

delta variant  delta variant of COVID-19  lions infected with delta variant  Chennai's Arignar Anna Zoological Park  തമിഴ്‌നാട്ടിലെ മൃഗശാല  സിംഹങ്ങളില്‍ ഡെല്‍റ്റ വകഭേദം  അരിഗ്‌നാര്‍ മൃഗശാല
തമിഴ്‌നാട്ടിലെ മൃഗശാലയില്‍ സിംഹങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി

ചെന്നൈ : വണ്ടലൂരിലെ അരിഗ്‌നാര്‍ മൃഗശാലയിലെ നാല് സിംഹങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി. സിംഹങ്ങളുടെ സാമ്പിളുകളുടെ ജിനോം സിക്വൻസിങ് വഴിയാണ് വകഭേദം കണ്ടെത്തിയത്.

മെയ് 24നും 29നുമായി കൊവിഡ് സ്ഥിരീകരിച്ച 11 സിംഹങ്ങളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ഐസിഎആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിന് അയച്ചത്.

ജൂണ്‍ 3 ന് 9 സിംഹങ്ങളുടെ സാമ്പിളുകള്‍ കൊവിഡ് പോസിറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. അന്നുമുതൽ ഇവയെ തീവ്രപരിചരണത്തിലാണ് സംരക്ഷിച്ചിരുന്നത്. പിന്നീട് മൃഗശാല അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീനോം സീക്വന്‍സിങ്ങിന്‍റെ ഫലങ്ങള്‍ എൻഐഎച്ച്എസ്എഡി നല്‍കിയത്.

READ MORE: ചെന്നൈ മൃഗശാലയിൽ കൊവിഡ് ബാധിച്ച് ഒരു സിംഹം കൂടി ചത്തു

വണ്ടലൂരിലെ സുവോളജിക്കൽ പാർക്കിൽ ഒമ്പത് വയസുള്ള സിംഹവും 12 വയസ്സുള്ള ആണ്‍ സിംഹവും ഈ മാസം ആദ്യം കൊവിഡ് ബാധിച്ച് ചത്തിരുന്നു. വണ്ടലൂരിലെ 602 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക്, കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്നു. സമ്പർക്കം ഒഴിവാക്കുന്നതിന്​ മൃഗശാലയിലെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളില്‍​ പാർപ്പിച്ചിരിക്കുന്നത്.

മൃഗശാല ജീവനക്കാർക്ക് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിക്കൊണ്ട് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരെല്ലാം പിപിഇ കിറ്റ് ധരിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

READ MORE: ചെന്നൈയിലെ മൃഗശാലയിൽ കൊവിഡ്​ ബാധിച്ച്​ സിംഹം ചത്തു

ABOUT THE AUTHOR

...view details