കൊൽക്കത്ത :പൊതുജീവിതത്തിൽ നിന്ന് വിരമിക്കപ്പെടുകയെന്ന മുറിവില്‍ നിന്ന് ജീവിതം തനിക്കുമുന്നില്‍ പുതിയ വഴി തുറന്നിരിക്കുന്നുവെന്ന് ബി.ജെ.പി വിട്ട്, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ ബാബുല്‍ മറ്റൊരു പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് ഒന്നരമാസത്തിന് ശേഷമാണ് തൃണമൂലിന്‍റെ ഭാഗമായത്.
തനിക്ക്, ആര്‍ക്ക് മുന്‍പിലും ഒന്നും തെളിയിക്കാനില്ല. 2014 -ൽ അസൻസോളിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ എം.പിയായ ശേഷം താഴെത്തട്ടിൽ രാഷ്ട്രീയത്തിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വളരെയധികം സ്നേഹവും പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.