ദളപതി വിജയ് (Vijay) ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ' (Leo). ഒക്‌ടോബര്‍ 19ന് റിലീസിനൊരുങ്ങുന്ന (Leo Release) സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. റിലീസിന് മുമ്പ് തന്നെ 'ലിയോ' റെക്കോഡുകള്‍ സൃഷ്‌ടിക്കുകയാണ് (Leo set to break weekend box office records).
'ലിയോ'യുടെ ഓവര്‍സീസ് അഡ്വാന്‍ഡ് ബുക്കിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. റിലീസിന് ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കെ ആഗോള തലത്തില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ അഞ്ച് മില്യണ്‍ ഡോളറാണ് 'ലിയോ' നേടിയിരിക്കുന്നത്. ആദ്യ ദിനം 3.30 മില്യണ്‍ ഡോളറും വാരാന്ത്യത്തില്‍ 1.50 മില്യണ്‍ ഡോളറുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Also Read:Vijay Anirudh Ravichander Melody മനംകവർന്ന് അനിരുദ്ധിന്‍റെ മെലഡി; തരംഗമായി ലിയോയിലെ അന്‍പെനും
നാല് ദിവസം കൊണ്ട് 15 മില്യണ്‍ ഡോളര്‍ നേടിയ രജനികാന്തിന്‍റെ 'ജയിലറും' വാരാന്ത്യ റെക്കോർഡ് സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ രജനികാന്ത് ചിത്രത്തിന്‍റെ ഈ റെക്കോഡ് വിജയ്‌യുടെ 'ലിയോ' തകര്‍ത്തെറിയുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ അത് പ്രേക്ഷകരെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ആദ്യ ദിന റെക്കോർഡ് തകർക്കാനുള്ള തയ്യാറെടുപ്പിലാണ് 'ലിയോ'.
ആദ്യ ദിനം 5.20 മില്യണ്‍ ഡോളറാണ് 'പൊന്നിയിൻ സെൽവൻ 1' അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ജയിലര്‍' 4.70 മില്യണ്‍ ഡോളറും നേടി. അതേസമയം 'ലിയോ' ഇതിനോടകം തന്നെ ഈ സംഖ്യകളുടെ 60% മറികടന്നു. 'ലിയോ'യ്‌ക്ക് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്.