കേരളം

kerala

ETV Bharat / bharat

Leo Box Office Collection: ബോക്‌സോഫിസില്‍ ലിയോയുടെ വിജയ പരാജയ സമ്മിശ്ര യാത്ര; വിജയ്‌ ചിത്രം ഇതുവരെ നേടിയത്...

Leo Total Collection: വിജയ്‌യുടെ ലിയോ രണ്ടാം ആഴ്‌ചയിലേയ്‌ക്ക്. ചിത്രം പത്താം ദിനത്തിലേയ്‌ക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Leo Box Office Collection  leo movie collection  leo collection day 10  leo collection day wise  leo movie  thalapathy vijay  lokesh kanagaraj  ലിയോ  വിജയ്‌ ചിത്രം  വിജയ്‌  ലിയോ രണ്ടാം ആഴ്‌ചയിലേയ്‌ക്ക്  ലിയോ ബോക്‌സ്‌ ഓഫീസ് കലക്ഷൻ  ലിയോ കലക്ഷൻ  ലോകേഷ് കനകരാജ്  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്‌
Leo Box Office Collection

By ETV Bharat Kerala Team

Published : Oct 28, 2023, 1:57 PM IST

പ്രദര്‍ശന ദിനം മുതല്‍ ബോക്‌സോഫിസില്‍ വിജയ - പരാജയങ്ങളുടെ സമ്മിത്ര യാത്രയാണ് ദളപതി വിജയ്‌യുടെ (Thalapathy Vijay) ഏറ്റവും പുതിയ റിലീസായ 'ലിയോ'യ്‌ക്ക് (Leo). രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും 281.62 കോടി രൂപയാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത് (Leo Box Office Collection).

റിലീസ് ചെയ്‌ത് രണ്ടാം വെള്ളിയാഴ്‌ച, അതായത് പ്രദര്‍ശനത്തിന്‍റെ ഒന്‍പതാം ദിനത്തില്‍, 'ലിയോ' ഇന്ത്യയില്‍ നിന്നും നേടിയത് ഏഴ് കോടി രൂപ മാത്രമാണ്. അതേസമയം പത്താം ദിനത്തില്‍ കലക്ഷനില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് സൂചന. 'ലിയോ' അതിന്‍റെ 10-ാം ദിനത്തില്‍ കലക്ഷനില്‍ 35 ശതമാനം വളര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് ആദ്യകാല കണക്കുകള്‍ സൂചിപ്പിക്കുന്നത് (Leo Box Office Collection Day 10).

Also Read:Anirudh Ravichander Faces Allegations Of Plagiarism In Leo : 'ലിയോ'യിലെ ഗാനം കോപ്പിയടിയോ? വിവാദങ്ങളിൽ കുടുങ്ങി അനിരുദ്ധ് രവിചന്ദർ

പത്താം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി ചിത്രം ഇന്ത്യയിൽ നിന്നും 10 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രദര്‍ശനത്തിന്‍റെ ആദ്യ തിങ്കളാഴ്‌ച (അഞ്ചാം ദിനം) 39 കോടി രൂപയും, ആദ്യ ചൊവ്വാഴ്‌ച (ആറാം ദിനം) 34 കോടി രൂപയും നേടി മികച്ച കലക്ഷന്‍ നേടിയ ചിത്രത്തിന്‍റെ ബുധനാഴ്‌ച (ഏഴാം ദിനം) കലക്ഷനില്‍ ഗണ്യമായ കുറവുണ്ടായി. 13 കോടി രൂപ മാത്രമാണ് ലിയോ ഏഴാം ദിനത്തില്‍ കലക്‌ട് ചെയ്‌തത്. തൊട്ടടുത്ത ദിനം ഒണ്‍പത് കോടി രൂപയും ചിത്രം നേടി.

അതേസമയം ആഗോളതലത്തില്‍ 476 കോടി രൂപയാണ് 'ലിയോ' ഇതുവരെ നേടിയത്. നിലവിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് 'ലിയോ'. രജനികാന്തിന്‍റെ 'ജയിലറും', '2.0'വുമാണ് ഈ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

'മാസ്‌റ്ററി'ന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജിന്‍റെ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് ഈ ദളപതി ചിത്രം (Lokesh Cinematic Universe). കമല്‍ ഹാസന്‍റെ 'വിക്രം', കാര്‍ത്തിയുടെ 'കൈതി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായ ചിത്രം കൂടിയാണ് 'ലിയോ'.

Also Read:Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍

ബോളിവുഡ് താരം സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അടുത്തിടെ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റതും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'ലിയോ' പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോഴാണ് സംവിധായകന് പരിക്കേറ്റത്. പാലക്കാട് അരോമ തിയേറ്ററിൽ നടന്ന 'ലിയോ'യുടെ പ്രൊമോഷൻ പരിപാടിയില്‍ ലോകേഷിനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ഈ തിരക്കിനിടയില്‍ സംവിധായകന് നിസാര പരിക്കുകള്‍ ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നടത്താനിരുന്ന മറ്റ് രണ്ട് പരിപാടികള്‍ റദ്ദാക്കേണ്ടി വന്നു. പിന്നീട് ഈ സംഭവത്തോട് ലോകേഷ് പ്രതികരിച്ചിരുന്നു. കേരളത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തിയ ലോകേഷ്, തന്‍റെ ആരാധകരുമായുള്ള മറ്റൊരു കൂടിക്കാഴ്‌ചയ്‌ക്കായി ഉടൻ മടങ്ങി വരുമെന്ന് വാഗ്‌ദാനം നല്‍കുകയും ചെയ്‌തു.

Also Read:Leo Director Lokesh Kanagaraj in Kerala : ബോക്‌സ് ഓഫിസ് പിടിച്ചുലച്ച് 'ലിയോ'; ലോകേഷ് കനകരാജ് കേരളത്തിൽ

ABOUT THE AUTHOR

...view details