കേരളം

kerala

ETV Bharat / bharat

നിറയൊഴിയ്‌ക്കല്‍ നിലയ്ക്കാത്ത ഡൽഹി കോടതികൾ ; തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ വെടിവയ്‌പ്പ് - അഭിഭാഷകർ തമ്മിൽ വെടിവയ്‌പ്പ്

അഭിഭാഷകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇരുകൂട്ടരും തീസ് ഹസാരി കോടതി വളപ്പിൽ ആകാശത്തേയ്‌ക്ക് വെടിവയ്ക്കു‌ന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

firing court  lawyers fire in Tis Hazari court  lawyers fire in court premises  Tis Hazari court  delhi court lawyer fire  ഡൽഹി കോടതി  തീസ് ഹസാരി കോടതി  തീസ് ഹസാരി കോടതി വെടിവയ്‌പ്പ്  അഭിഭാഷകർ തമ്മിൽ വെടിവയ്‌പ്പ്  വെടിവയ്‌പ്പ്
വെടിവയ്‌പ്പ്

By

Published : Jul 5, 2023, 10:41 PM IST

ന്യൂഡൽഹി : തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടൽ. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 1.30 ഓടെയാണ് വാക്കേറ്റത്തെ തുടർന്ന് കോടതി വളപ്പില്‍ അഭിഭാഷകർ തോക്കെടുത്ത് ആകാശത്തേയ്‌ക്ക് വെടിവച്ചത്. ബാർ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് മനീഷ് ശർമ ബാർ അസോസിയേഷന്‍ സെക്രട്ടറി അതുൽ ശർമയുടെ ഓഫിസിന് പുറത്ത് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിവയ്പ്പി‌ന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ സബ്‌സി മണ്ഡി പൊലീസ് കേസെടുത്ത് അഭിഭാഷകരെ ചോദ്യം ചെയ്‌തുവരികയാണ്. ഇരുവിഭാഗം അഭിഭാഷകർ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്‌പ്പിന് കാരണമായതെന്നാണ് സൂചന.

വെടിവയ്‌പ്പിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനീഷ് കുമാർ ശർമയും അതുൽ കുമാർ ശർമയും തമ്മിൽ കോടതിക്ക് അകത്തും പുറത്തും ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വളപ്പിൽ വച്ച് വെടിവയ്‌പ്പ് നടത്തിയത്.

സംഭവത്തെ ഡൽഹി ബാർ കൗൺസിൽ പ്രസിഡന്‍റ് കെ.കെ.മനന്‍ അപലപിച്ചു. തോക്ക് കൈവശം വയ്ക്കാ‌നുള്ള ആയുധ ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും, ഒരു അഭിഭാഷകനോ മറ്റാളുകള്‍ക്കോ കോടതി വളപ്പിലോ പരിസരത്തോ അവ ഉപയോഗിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

ഇതിന് മുൻപും ഡല്‍ഹിയിലെ കോടതികളില്‍ വെടിവയ്‌പ്പ് നടന്നിട്ടുണ്ട്. കർക്കർദൂമ കോടതിയിലും രോഹിണി കോടതിയിലും തീസ് ഹസാരി കോടതിയിലും വെടിവയ്‌പ്പ് നടന്നിരുന്നു. കഴിഞ്ഞ വർഷമാണ് രോഹിണി കോടതിയിൽ അഭിഭാഷകന്‍റെ വേഷത്തിലെത്തിയ അക്രമികളുടെ വെടിയേറ്റ് ഗുണ്ട തലവന്‍ ജിതേന്ദ്ര ഗോഗി കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

തുടർന്ന് കോടതിയുടെ സുരക്ഷ ചുമതല ഇൻസ്‌പെക്‌ടർ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നൽകി. കോടതിയുടെ സുരക്ഷ നിരീക്ഷിക്കാൻ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും നിയോഗിച്ചിരുന്നു. ഡൽഹിയിലെ വിവിധ കോടതികളുടെ സുരക്ഷയ്‌ക്ക് എല്ലാ ജില്ല കോടതികളിലുമായി ആകെ 997 ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 493 സുരക്ഷ ഉദ്യോഗസ്ഥരും 243 സിആർപിഎഫുകാരും 261 ഡൽഹി പൊലീസുകാരും ഉൾപ്പെടുന്നു.

ഡല്‍ഹി കോടതികളില്‍ മുന്‍കാലങ്ങളില്‍ നടന്ന വെടിവയ്‌പ്പുകള്‍

  • 2023 ഏപ്രിൽ 21 ന് ഒരു അഭിഭാഷകൻ മറ്റൊരു വനിത അഭിഭാഷകയ്‌ക്ക് നേരെ നാല് തവണ വെടിയുതിര്‍ത്തു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 2022 ഡിസംബർ മൂന്നിന് കർകർദൂമ കോടതിയുടെ നാലാം നമ്പർ ഗേറ്റിൽ അർമാൻ എന്ന ഗുണ്ട വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചു.
  • 2022 ഏപ്രിൽ 22 ന് രോഹിണി കോടതിയിൽ ഒരു അഭിഭാഷകനും സെക്യൂരിറ്റി ഗാർഡും തമ്മിലുള്ള തർക്കത്തിനിടെ വെടിവയ്പ്പു‌ണ്ടായി. ഇതിൽ രണ്ട് അഭിഭാഷകർക്ക് പരിക്കേറ്റു.
  • 2021 സെപ്‌റ്റംബർ 24 ന് രോഹിണി കോടതിയിൽ ഗുണ്ടാസംഘത്തലവന്‍ ജിതേന്ദ്ര ഗോഗി വെടിയേറ്റ് മരിച്ചു. പൊലീസ് നടത്തിയ തിരിച്ചടിയിൽ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.
  • 2019 നവംബർ മൂന്നിന് തീസ് ഹസാരി കോടതിയിൽ പാർക്കിംഗ്‌ തർക്കവുമായി ബന്ധപ്പെട്ട് പൊലീസുകാരും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവയ്പ്പു‌ണ്ടായി. ഇതിൽ അഭിഭാഷകന് പരിക്കേറ്റതിനെ തുടർന്ന് വൻ സംഘർഷമുണ്ടായി.
  • 2015 ഡിസംബർ 23 ന് നാല് അക്രമികൾ കർക്കർദൂമ കോടതിക്കുള്ളിൽ കയറി നടത്തിയ വെടിവയ്പ്പി‌ല്‍ ഒരു ഡൽഹി പൊലീസ് കോൺസ്റ്റബിൾ മരിച്ചു.

ABOUT THE AUTHOR

...view details