ഗാന്ധിനഗർ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 1,487 പുതിയ കൊവിഡ് കേസുകളും 17 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 1,234 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. നിലവിൽ സംസ്ഥാനത്ത് 1,98, 899 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 1,81,187 രോഗമുക്തിയും 13,836 സജീവ കൊവിഡ് കേസുകളും 3,876 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.
ഗുജറാത്തിൽ 1,487 പേർക്ക് കൂടി കൊവിഡ് - പുതിയ കൊവിഡ് കേസുകൾ
നിലവിൽ സംസ്ഥാനത്ത് 1,98, 899 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 1,81,187 രോഗമുക്തിയും 13,836 സജീവ കൊവിഡ് കേസുകളും 3,876 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 44,059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,62,641 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,486 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 511 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,33,738 ആയി.
കഴിഞ്ഞ ഏതാനും നാളുകളായി പ്രതിദിനം 30,000 മുതല്‍ 47,000വരെ പുതിയ കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 ദിവസമായി പ്രതിദിന കണക്ക് 50,000 കടന്നിട്ടില്ല. നവംബര്‍ ഏഴിനാണ് അവസാനം 50,000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.