സിംല: ഹിമാചൽപ്രദേശിലെ കിന്നൗരിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചതായും 14 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. നേരത്തെ 50ലേറെ പേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; നാല് മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 40ലേറെ യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (എച്ച്ആർടിസി) ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി ഡെപ്യൂട്ടി കമ്മിഷണർ ആബിദ് ഹുസൈൻ സാദിഖ് അറിയിച്ചു.
റെകോങ് പിയോയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന ബസാണ് മണ്ണിടിച്ചിലില്‍ പെട്ടത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷ പ്രവര്‍ത്തനം തുടരുകയാണ്.
also read:'മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തി'; സരിത്തിന്‍റെ മൊഴി പുറത്ത്
ഇടയ്ക്കിടെ കല്ലുകള്‍ ഒരുണ്ട് വീഴുന്നത് രക്ഷാപ്രവർത്തനങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്നതായും ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.