കേരളം

kerala

ETV Bharat / bharat

ഹിമാചലിലെ മണാലി-ലേ ദേശീയപാതയിൽ മണ്ണിടിച്ചിൽ,ഗതാഗതം തടസപ്പെട്ടു - ദേശിയ ദുരന്ത നിവാരണ വകുപ്പ്

റോഡ് ഗതാഗത യോഗ്യമാക്കാന്‍ ബോർഡർ റോഡ് ഓർഗനേഷനെ ചുമതലപ്പെടുത്തി ജില്ല ഭരണകൂടം

Landslide blocks Manali-Leh National Highway in Himachal's Lahaul-Spiti
ഹിമാചൽ പ്രദേശിൽ ദേശിയപാതയിൽ മണ്ണിടിച്ചിൽ

By

Published : Aug 15, 2021, 9:56 PM IST

ഷിംല :ഹിമാചൽപ്രദേശിൽ മണാലി-ലേ ദേശീയപാതയിൽ മണ്ണിടിച്ചിൽ. ലാഹൗൾ-സ്പിതി ജില്ലയിലെ കില്ലിങ് സറൈ പ്രദേശത്താണ് സംഭവം.

റോഡ് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ ആരംഭിച്ചെന്നും ഇതിനായി ജില്ല ഭരണകൂടം ബോർഡർ റോഡ് ഓർഗനേഷനെ ചുമതലപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ:ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ദേശീയപാത 707ൽ ഗതാഗത തടസം

ഓഗസ്റ്റ് 11ന് ഹിമാചൽ പ്രദേശിലെ കിന്നൗർ പ്രദേശത്ത് ശക്‌തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. എച്ച്.ആർ.ടി.സി ബസ്, ട്രക്ക്, നാല് കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി മഴ ശക്തമായി പെയ്യുന്നതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

ABOUT THE AUTHOR

...view details