ന്യൂഡൽഹി: രോഗബാധിതനായ രാഷ്‌ട്രീയ ജനതാദൾ നേതാവ് ലാലുപ്രസാദ് യാദവിന് മകൾ റോഷ്‌നി ആചാര്യ വൃക്ക ദാനം ചെയ്യും. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലായിരുന്ന ലാലുപ്രസാദ് യാദവ് കഴിഞ്ഞ മാസം മടങ്ങി എത്തിയിരുന്നു. നിലവിൽ അദ്ദേഹം ഡൽഹിയിലാണ്.
ലാലുപ്രസാദ് യാദവിന് മകൾ റോഷ്‌നി ആചാര്യ വൃക്ക ദാനം ചെയ്യും - രാഷ്‌ട്രീയ ജനതാദൾ
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു ലാലുപ്രസാദ് യാദവ്
ലാലുപ്രസാദ് യാദവിന് മകൾ റോഷ്‌നി ആചാര്യ വൃക്ക ദാനം ചെയ്യും
ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ആർജെഡി നേതാവിന് വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ ഡോക്‌ടർമാർ നിർദേശിച്ചിരുന്നു. തുടർന്നാണ് മകൾ റോഷ്‌നി വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചത്. ശസ്‌ത്രക്രിയയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല.