'ലാൽ സലാം' (Lal Salaam) എന്ന ചിത്രത്തിലൂടെ രജനികാന്തിന്‍റെ മകൾ ഐശ്വര്യ രജനികാന്ത് (Aishwarya Rajinikanth) ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരികയാണ്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ (Lal Salaam censorship) 'ലാല്‍ സലാ'മിന്‍റെ ടീസര്‍ (Lal Salaam Teaser) റിലീസിനൊരുങ്ങുകയാണ്.
ദീപാവലിയോടനുബന്ധിച്ച് 'ലാല്‍ സലാം' ടീസര്‍ റിലീസ് ചെയ്യുകയാണ് (Lal Salaam Teaser Release on Diwali). നാളെ (നവംബര്‍ 12ന്) 10.45ന് 'ലാല്‍ സലാം' ടീസര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചു. എക്‌സിലൂടെയാണ് (ട്വിറ്റര്‍) ലൈക്ക പ്രൊഡക്ഷന്‍സ് ഇക്കാര്യം അറിയിച്ചത്.
'ആവേശകരമായ ഒരു പ്രഖ്യാപനത്തിലൂടെ നിങ്ങളുടെ ദീപാവലി ആഘോഷത്തിന് തിളക്കം കൂട്ടുന്നു! ലാൽസലാമിന്‍റെ 1 മിനിറ്റ് 34 സെക്കൻഡ് ദൈര്‍ഘ്യമുള്ള ആമുഖത്തിന് തയാറാകൂ. ഞായറാഴ്‌ച നവംബര്‍ 12ന് 10.45ന് ടീസര്‍ റിലീസ് ചെയ്യും. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 2024ല്‍ പൊങ്കല്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. തമിഴില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സില്‍ കുറിച്ചത്.
Also Read:Rajinikanth Lal Salaam Release Date തലൈവര്‍ ഫീസ്‌റ്റ് എത്തി! മൊയ്‌തീന്‍ ഭായ് പൊങ്കലിന് തിയേറ്ററുകളില്‍
എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേയ്‌ക്ക് മടങ്ങിയെത്തുന്നത്. ഐശ്വര്യയുടെ മൂന്നാമത്തെ സംവിധാന സംരംഭമാണ് 'ലാല്‍ സലാം'. നേരത്തെ '3', 'വൈ രാജ വൈ' (Vai Raja Vai) എന്നീ ചിത്രങ്ങള്‍ ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്.
സംവിധാന രംഗത്തേയ്‌ക്കുള്ള മകളുടെ തിരിച്ചു വരവില്‍ ശക്തി പകരാൻ രജനികാന്തും ഐശ്വര്യക്കൊപ്പമുണ്ട്. 'ലാല്‍ സലാ'മില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത് (Rajinikanth cameo presence in Lal Salaam). മൊയ്‌തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് (Rajinikanth) അവതരിപ്പിക്കുന്നത്.
ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയാണ് 'ലാൽ സലാം'. വിഷ്‌ണു വിശാലും (Vishnu Vishal), വിക്രാന്തുമാണ് (Vikranth) ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Also Read:Red Gaints Movies Releasing Lal Salaam : ലാല്‍ സലാം തമിഴ്‌നാട്ടില്‍ റിലീസിന് എത്തിക്കുന്നത് റെഡ് ജയന്‍റ് മുവീസ്
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എ സുഭാസ്‌കരന്‍ ആണ് അവതരിപ്പിക്കുന്നത്. റെഡ് ജയന്‍റ് മുവീസാണ് 'ലാല്‍ സലാം' തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കുക (Red Gaints Movies releasing Lal Salaam). വിഷ്‌ണു രംഗസാമി ഛായാഗ്രഹണവും പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എആർ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
അതേസമയം ധനുഷിന്‍റെ 'ക്യാപ്റ്റൻ മില്ലറും' 2024ല്‍ പൊങ്കല്‍ റിലീസായാണ് എത്തുന്നത്. ഇതോടെ 'ലാല്‍ സലാമിന്‍റെ' റിലീസ് തീയതിയില്‍ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
Also Read: മൊയ്‌ദീൻ ഭായിക്ക് പാക്കപ്പ് ; 'ലാൽ സലാ'മിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി രജനികാന്ത്