തിരുവനന്തപുരം : സ്‌കൂളുകളില്‍ പുതിയ രീതിയിലുള്ള യൂണിഫോമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് എന്നിവ ഉള്‍ക്കൊളിച്ചു കൊണ്ടുള്ള യൂണിഫോമുകളാണ് സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്‌മാസ്റ്റർമാർക്കും നൽകിയ സർക്കുലറിൽ വിദ്യാര്‍ഥികള്‍ ഒരേ രീതിയിലുള്ള യൂണിഫോം ധരിക്കുന്നത് വിദ്യാർഥികളിൽ അച്ചടക്ക മനോഭാവം വളർത്തിയെടുക്കുമെന്നതിന് കാരണമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ പെൺകുട്ടികള്‍ക്ക് ഹിജാബുകളോ സ്കാർഫുകളോ ധരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. യൂണിഫോം നല്‍കിയിരിക്കുന്ന രീതിയില്‍ അല്ലാതെ മറ്റുള്ളവ ധരിക്കുന്നത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്‌ടിക്കുകയും അത് സ്‌കൂളുകളിലെ ഒരേ രീതിയിലുള്ള വസ്ത്രധാരണത്തെ ബാധിക്കുന്നതിനാല്‍ സ്‌കൂളുകളിൽ അച്ചടക്കവും യൂണിഫോം ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്‌കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണ് എന്ന് സർക്കുലറിൽ പറയുന്നു.
ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്‌കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് നിരോധനമുണ്ടെന്ന് ആരോപിച്ച് ലോക്‌സഭയിൽ ദ്വീപിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി. സ്‌കാർഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമർശിക്കാത്തത് വ്യക്തികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും തങ്ങള്‍ നേരിടുമെന്നും പിടിഐയോട് ഫൈസല്‍ പറഞ്ഞു. ദ്വീപുകളിലെ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും വിദ്യാർഥികൾ അവരുടെ അവകാശങ്ങൾ അനുവദിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്നും ഫൈസൽ പറഞ്ഞു.