കേരളം

kerala

ETV Bharat / bharat

'L' Shaped Army Base : ഇന്ത്യൻ അതിർത്തിയോട് ചേർന്ന് 'എല്‍' ആകൃതിയിൽ ചൈനീസ് സൈനിക താവളം; ചിത്രങ്ങൾ പുറത്ത് - ഇന്ത്യ ചൈന സംഘർഷം

China's Army Base Near LAC : വേട്ടക്കായി പോയപ്പോൾ വഴിതെറ്റി ചൈനീസ് അധീന പ്രദേശത്തിനുസമീപം എത്തപ്പെട്ട ഗെലിങ് നിവാസികൾ സൈനിക താവളത്തിന്‍റെ ഫോട്ടോകൾ എടുക്കുകയും അവ ഇന്ത്യൻ അധികൃതർക്ക് കൈമാറുകയും ചെയ്‌തു.

Etv Bharat
China new army base along LAC India China relations China construction in Arunachal China India relations ചൈനീസ് സൈനീക താവളം അരുണാചൽ ചൈന ചൈന അരുണാചൽ ഇന്ത്യ ചൈന സംഘർഷം ഇന്ത്യ ചൈന തർക്കം

By ETV Bharat Kerala Team

Published : Oct 14, 2023, 11:00 PM IST

ന്യൂഡൽഹി: ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ അരുണാചൽ പ്രദേശിൽ (Arunachal Pradesh) ഇന്ത്യന്‍ അതിർത്തിയോട് ചേർന്ന് വൻ സൈനിക താവളം നിർമിച്ച് ചൈനീസ് പട്ടാളം. അപ്പർ സിയാങ് ജില്ലയിലെ ഗെല്ലിംങ് (Gelling) പ്രദേശത്ത് നിയന്ത്രണരേഖക്ക് വളരെ അടുത്താണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' ആകൃതിയിൽ ചൈന താവളം നിർമിച്ചിരിക്കുന്നത് (L Shaped Army Base Of China Near LAC In Arunachal Pradesh). പീപ്പിൾസ് ലിബറേഷൻ ആർമി (People's Liberation Army) നിർമ്മിച്ച സൈനിക താവളത്തിന്‍റെ ചിത്രങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു. ഇന്ത്യയെ നിരീക്ഷിക്കാനുള്ള പി‌എൽ‌എ (PLA) യുടെ തന്ത്രപരമായ നീക്കമായാണ് പുതിയ സൈനിക താവള നിര്‍മാണം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് 'എല്‍' ആകൃതിയിൽ ചൈനീസ് സൈനിക താവളം;

വേട്ടക്കായി പോയപ്പോൾ വഴിതെറ്റി ചൈനീസ് അധീന പ്രദേശത്തിനുസമീപം എത്തപ്പെട്ട ഗെലിങ് നിവാസികളാണ് വിവരം റിപ്പോര്‍ട്ട് ചെയ്‌തത്. ഇവര്‍ സൈനിക താവളത്തിന്‍റെ ഏതാനും ഫോട്ടോകൾ എടുക്കുകയും അവ ഇന്ത്യൻ അധികൃതർക്ക് കൈമാറുകയും ചെയ്‌തു. ഇടിവി ഭാരതിന് ലഭിച്ച ഫോട്ടോകളില്‍ കട്ടിയുള്ള മരങ്ങളുടെ ഇടയിലൂടെ നീലയും പച്ചയും നിറത്തില്‍ മേൽക്കൂരയുള്ള എൽ ആകൃതിയിലുള്ള പട്ടാള ബാരക്ക് കാണാം. ഏതാനും പട്ടാള വാഹനങ്ങൾ സൈനിക താവളത്തിന് സമീപം പാർക്ക് ചെയ്‌തിട്ടുണ്ട്. സമീപത്ത് കുറച്ച് വീടുകളും കാണാം.

ബാരക്കുകളിൽ 1,000 ജീവനക്കാരെയെങ്കിലും പാർപ്പിക്കാനാകുമെന്നാണ് വിവരം. ഈ വർഷം ജനുവരിയിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ചൈനീസ് താവളം നിയന്ത്രണ രേഖയില്‍ (Line Of Control) നിന്ന് 3 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ആകാശ ദൂരം കേവലം ഒരു കിലോമീറ്റർ മാത്രമാണെന്നും വൃത്തങ്ങൾ അറിയിച്ചു.

അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി തപിർ ഗാവോ (Tapir Gao) ഫോട്ടോകളുടെ ആധികാരികത സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ ചൈനീസ് സൈന്യം (പി‌എൽ‌എ) താവളം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. “അതെ, അവർ ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അത്തരം താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.” ഗാവോ പറഞ്ഞു. ലഡാക്കില്‍ നടന്ന ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു ശേഷമാണ് പി‌എൽ‌എ ഇത്തരം താവളങ്ങൾ കൂടുതലായി നിർമിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Tibetan MP's Visit : 'ചൈനയുടെ ഔദ്യോഗിക ഭൂപടം തികച്ചും തെറ്റാണ്' ; ഇന്ത്യ സന്ദര്‍ശിച്ച് ടിബറ്റന്‍ എംപിമാര്‍

ഗെല്ലിങ്ങിലെ സില പരിഷത്ത് അംഗം (ZPM), പെമ ലാപ്‌ചിയും (Pema Lapchi) സമീപത്തെ ചൈനീസ് നിർമ്മാണ പ്രവൃത്തികള്‍ സ്ഥിരീകരിച്ചു. “നമ്മുടെ ചില ആളുകൾ ചൈനീസ് താവളങ്ങളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്‌ത സംഭവത്തെക്കുറിച്ച് എനിക്കറിയാം. പി‌എൽ‌എ അതിന്‍റെ താവളം സ്ഥാപിച്ച ഈ സ്ഥലം ഗെല്ലിങ്ങിന് എതിർവശത്താണ്. ഗ്രാമവാസികൾ ചിത്രങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറി.” -ലാപ്‌ചി പറഞ്ഞു. നേരത്തെ പലപ്പോഴും ജെസിബിയും റോഡ് നിർമ്മാണ യന്ത്രങ്ങളുമായി, റോഡ് നിർമ്മിക്കാനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ പോലും ചൈനീസ് പട്ടാളം ധൈര്യപ്പെട്ടിരുന്നു. നാട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് അവർ പിൻവാങ്ങിയതെന്നും ലാപ്‌ചി കൂട്ടിച്ചേർത്തു.

അതിർത്തി പ്രദേശത്ത് ചൈന ഇത്തരം ശ്രമങ്ങൾ തുടരുകയാണെന്ന് വിരമിച്ച സൈനികനായ ബ്രിഗേഡിയർ ബി കെ ഖന്നയും പറഞ്ഞു. “ഇന്ത്യൻ സേനയുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുക എന്നതാണ് അവരുടെ (ചൈനീസ്) ഏക ഉദ്ദേശം. ഈ ആവശ്യത്തിനായി അവർ ഹൈടെക് ഗാഡ്‌ജറ്റുകൾ പോലും ഉപയോഗിക്കുന്നു.” ബ്രിഗേഡിയർ ഖന്ന ആശങ്കപ്പെട്ടു. അതിർത്തിയോടു ചേര്‍ന്ന ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാന്‍ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെയും അദ്ദേഹം പ്രശംസിച്ചു.

Also Read: Russian Chinese Delegates Attend Paramilitary Parade North Korea ഇന്ത്യയിൽ ജി 20 നടക്കവേ ഉത്തര കൊറിയൻ സൈനിക പരേഡിൽ പങ്കെടുത്ത് ചൈനയും റഷ്യയും

ABOUT THE AUTHOR

...view details