ബെംഗളൂരു:2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാകാനുള്ള ജെഡിഎസ് തീരുമാനത്തിന്‍റെ തുടര്‍ച്ചയായി ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ പുതിയ സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചു. എന്‍ ഡി എയുടെ ഭാഗമാകാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയ മുന്‍ കേന്ദ്ര മന്ത്രി സിഎം ഇബ്രാഹീമിനെ കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത് (JDS National President HD Deve Gowda). ബിജെപി-ജെഡിഎസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത് കഴിഞ്ഞ ദിവസം സി എം ഇബ്രാഹീം രംഗത്തെത്തിയിരുന്നു. ഇന്ന് (ഒക്‌ടോബര്‍ 19)ബംഗളൂരുവിലെ ജെഡിഎസ് ഓഫിസില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷമാണ് എച്ച് ഡി ദേവഗൗഡ വാര്‍ത്ത സമ്മേളനത്തില്‍ തീരുമാനം അറിയിച്ചത് (JDS Dissolved State Executive In Karnataka).
നിയമസഭാ കക്ഷി നേതാവായ എച്ച്ഡി കുമാരസ്വാമിയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചുവെന്നും സിഎം ഇബ്രാഹീം ഉള്‍പ്പെടെയുള്ള ജെഡിഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് പിരിച്ച് വിട്ടുവെന്നും ദേവഗൗഡ പറഞ്ഞു. ജെഡിഎസ് പാര്‍ട്ടിയുടെ ഭരണഘടന ചട്ടം അനുസരിച്ചുള്ള ആര്‍ട്ടിക്കിള്‍ 10 പ്രകാരമാണ് പാര്‍ട്ടി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളെ നീക്കിയത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് നീക്കുന്നതിനായാണ് എച്ച്ഡി കുമാരസ്വാമിയെ താല്‍ക്കാലിക (Ad hoc) പ്രസിഡന്‍റായി നിയമിച്ചതെന്നും ദേവഗൗഡ പറഞ്ഞു (New President Of JDS In Karnataka).
ശക്തമായി മുന്നോട്ട് നയിക്കുമെന്ന് കുമാരസ്വാമി: 'ജെഡിഎസ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനായി നിലവിലുണ്ടായിരുന്ന കമ്മിറ്റിയെ പിരിച്ചു വിട്ടെന്ന് അധ്യക്ഷ സ്ഥാനം ഏറ്റതിന് പിന്നാലെ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റും. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തും. പാര്‍ട്ടിയുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും' എച്ച്ഡി കുമാരസ്വാമി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കുന്നതിനെ സിഎം ഇബ്രാഹീം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി ഇബ്രാഹീമിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത് (Karnataka New JDS President).