മുംബൈ: അരുമ മൃഗങ്ങളുടെ കൂട്ടത്തില്‍ കാക്ക അപൂര്‍വമാണ്. എന്നാല്‍ മുംബൈയിലെ ഗ്രേസ് കുടുംബത്തിന്‍റെ അരുമയാണ് കുഞ്ഞു 'കുക്കു' എന്ന കാക്ക. കുടുംബത്തിലെ ഒരംഗമാണിപ്പോള്‍ കുക്കു. അപൂര്‍വമായ ഈ സ്നേഹത്തിന് പിന്നിലെ കഥ ഒരേ സമയം കൗതുകം നിറഞ്ഞതും അനുകമ്പ നിറഞ്ഞതുമാണ്. വീട്ടിലെ ബാല്‍ക്കണിയില്‍ കണ്ട അവശനിലയിലായ കാക്കയെ കുടുംബം പരിചരിക്കുകയായിരുന്നു. കുടുംബത്തിന്‍റെ സ്നേഹപൂര്‍ണമായ പരിചരണം മൂലം കാക്ക കുടുംബവുമായി കൂടുതല്‍ അടുക്കുകയും ചെയ്‌തു. കാക്കയുടെ അടുപ്പത്തെ അവഗണിക്കാന്‍ ഗ്രേസ് കുടുംബത്തിനുമായില്ല. പിന്നീട് ഇവരെ വിട്ട് കാക്ക തിരിച്ചു പോയതുമില്ല.
കുക്കു എന്ന 'കാക്ക'യും 'ഗ്രേസ്' കുടുംബവും; അപൂര്‍വ സൗഹൃദത്തിന്‍റെ കഥ - mumbai
മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അരുമയായി ഒരു കാക്ക മാറിയിരിക്കുകയാണ്. വീട്ടിലെത്തിയ അവശനിലയിലായ കാക്കയെ കുടുംബം പരിചരിക്കുകയും. പിന്നീട് കുടുംബത്തോട് അടുത്ത കാക്ക വീട്ടുകാരുടെ കണ്ണിലുണ്ണിയാവുകയുമായിരുന്നു. അപൂര്‍വമായ ഈ സ്‌നേഹത്തിന്‍റെ കഥ പങ്കുവെക്കുകയാണിവിടെ.
കാക്കയുമായി ചങ്ങാത്തത്തിലായി ഒരു കുടുംബം
കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടി എന്ന നിലയിലുള്ള പ്രത്യേക പരിഗണനയാണ് കുക്കുവിന് ലഭിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും അവനെ ഒരുപോലെ പരിപാലിക്കുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം കുക്കുവും ചേര്‍ന്നതോടെ ഇവരുടെ കഥ കൗതകമെന്നതിനപ്പുറം മനുഷ്യത്വത്തിന്‍റെ വലിയ ഉദാഹരണമാണ് സമൂഹത്തിന് നല്‍കുന്നത്. പരസ്‌പര സ്‌നേഹം പങ്കുവെക്കുന്നതിനൊപ്പം പക്ഷി മൃഗാദികളെയും ചേര്‍ത്തുനിര്‍ത്തണമെന്ന മഹത്തായ സന്ദേശം ഈ കുടുംബം നമ്മെ പഠിപ്പിക്കുന്നു.
Last Updated : Apr 5, 2021, 10:37 AM IST