ബെംഗളൂരു :കൊവിഡ് ബാധിച്ച് അംഗങ്ങള്‍ മരണപ്പെടുകയോ വരുമാനമാർഗം നിലയ്ക്കുകയോ ചെയ്‌ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി യെദ്യൂരപ്പ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 30,000ത്തോളം കുടുംബങ്ങൾക്കാണ് ഇതുപ്രകാരം നേട്ടമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് ദുരിതത്തിലായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ; പദ്ധതിയുമായി കർണാടക
30,000 ത്തോളം കുടുംബങ്ങൾക്കാണ് ഇതുപ്രകാരം നേട്ടമുണ്ടാകുകയെന്ന് മുഖ്യമന്ത്രി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക
also read: പൊലീസുകാരിയെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേർക്കെതിരെ എഫ്‌ഐആർ
പദ്ധതിക്കായി 250 മുതൽ 300 കോടി രൂപ വരെയാണ് സംസ്ഥാന സർക്കാർ ചെലവിടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,856 ആണ്.