കേരളം

kerala

ETV Bharat / bharat

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി; 37 പേർ അറസ്റ്റിൽ

കൊൽക്കത്തയിലെ ആഡംബര ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർക്ക് ഹോട്ടലിൽ പുലർച്ചെ 1.15 നാണ് സംഭവം

37 arrested from top Kolkata hotel for partying amid COVID restrictions  covid  park hotel  COVID restrictions  ആഡംബര ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി; പ്രതികൾ അറസ്റ്റിൽ  ആഡംബര ഹോട്ടലിൽ നിശാപാർട്ടി  കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു  കൊൽക്കത്ത
ആഡംബര ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി; പ്രതികൾ അറസ്റ്റിൽ

By

Published : Jul 11, 2021, 1:42 PM IST

കൊൽക്കത്ത: കൊൽക്കത്തയിലെ ആഡംബര ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് അത്യാഢംബര കാറുകളും 38 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലെ പാർക്ക് ഹോട്ടലിലാണ് സംഭവം.

Also read: പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കുമെതിരെ മോശം പരാമർശം; യുവാവ് അറസ്റ്റിൽ

പുലർച്ചെ 1.15 ഓടെ പൊലീസ് ഹോട്ടലിൽ റെയ്‌ഡ് ആരംഭിച്ചു. അറസ്റ്റിലായവരിൽ ചിലർ പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റുകയും ഉപദ്രവിക്കുകയും ചെയ്തു. ഡിജെ ഡിസ്കുകൾ, ആംപ്ലിഫയർ, സൗണ്ട് ബോക്സുകൾ, ഡിജെ ലൈറ്റ്, ഹുക്ക എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഐപിസി , ദുരന്തനിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പാർക്ക് സ്ട്രീറ്റ് പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details