ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ മെയ് 26ന് കരി ദിനം ആചരിക്കാനുള്ള പദ്ധതി പിൻവലിച്ച് കിസാൻ മോർച്ച. രാജ്യത്തുടനീളമുള്ള കർഷകരും തൊഴിലാളിവർഗവും ഉൾപ്പെടെയുള്ള എല്ലാവരും വീടുകളിലും ഓഫീസുകളിലും കടകളിലും പൊതു സ്ഥലങ്ങളിലും കറുത്ത പതാകകൾ സ്ഥാപിച്ച് കരി ദിനം ആചരിക്കണമെന്ന് ഇന്ന് കിസാൻ മോർച്ച അഭ്യർഥിച്ചിരുന്നു.
എന്നാൽ മെയ് 26 ബുദ്ധ പൂർണിമയായതിനാൽ കരി ദിനം ആചരിക്കുന്നത് രാജ്യത്ത് തെറ്റായ സന്ദേശം നൽകുകയും പ്രസ്ഥാനത്തിന്‍റെ പ്രതിച്ഛായ വീണ്ടും കളങ്കപ്പെടുത്തുകയും ചെയ്യുമെന്നതിനാലാണ് പദ്ധതി പിൻവലിച്ചത്. കരിദിനം ആചരിക്കുന്നതിന് പകരം മെയ് 26 രാവിലെ എട്ടിനും പത്തിനും ഇടയിൽ എല്ലാ പിക്കറ്റിംഗ് സൈറ്റുകളിലും ബുദ്ധ പൂർണിമ ആഘോഷിക്കുമെന്ന് കിസാൻ മോർച്ച പ്രഖ്യാപിച്ചു.