വന്‍ ആഘോഷങ്ങളോടെ തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'ക്കെതിരെ (King of Kotha) വ്യാപക ഡീഗ്രേഡിങ്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ സിനിമ കാണാതെ 'കിംഗ് ഓഫ് കൊത്ത'യുടെ മോശം റിവ്യൂകള്‍ വ്യാപകമാക്കി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
റിലീസിന് മുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചരിത്രം കുറിച്ച 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍, സോഷ്യല്‍ മീഡിയകളില്‍ ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നും ചിത്രത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിങ് (King of Kotha paid degrading) നടക്കുകയാണ്. ഒരു സിനിമയ്‌ക്കും ഇതുവരെ കിട്ടാത്ത ബുക്കിങ്ങും കലക്ഷനും അഭിപ്രായവും നേടുമ്പോൾ ഒരു വിഭാഗം സിനിമയുടെ വളർച്ചയിൽ ഭയന്ന് വ്യാപകമായി പെയിഡ് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകൾ നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് നൽകുന്ന വരവേൽപ്പാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ടിക്കറ്റ് ബുക്കിങ്ങിൽ അടുത്ത നാലു ദിവസങ്ങളിൽ ഹൗസ്‌ഫുള്‍ ഷോകളുമായി ചിത്രം മുന്നേറുന്നത്. 'കിംഗ് ഓഫ് കൊത്ത' റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പും (King of Kotha pirated copy) ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷമായി. അതേസമയം സിനിമയ്‌ക്ക് ഗംഭീര സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്നും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോ കഴിയുമ്പോള്‍ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.