ആരാധകരെ അഭിവാദ്യം ചെയ്‌ത് ഷാരൂഖ് അര്‍ധ രാത്രിയില്‍ ഷാരൂഖിന്‍റെ അഭിവാദ്യം:ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 58-ാം ജന്മദിനമാണ് ഇന്ന് (Shah Rukh Khan Birthday). തങ്ങളുടെ പ്രിയ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാനായി ഷാരൂഖിന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ബുധനാഴ്‌ച രാത്രി തന്നെ ആരാധകര്‍ തടിച്ചുകൂടി. മന്നത്തിന് പുറത്ത് തടിച്ചു കൂടിയ ആരാധകരെ അര്‍ധ രാത്രിയില്‍ തന്നെ ഷാരൂഖ് അഭിവാദ്യം ചെയ്‌തു (Shah Rukh Khan greeted his fans).
ആര്‍ത്തുവിളിച്ച് ആരാധകര്‍:തന്‍റെ ബംഗ്ലാവിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ആരാധകര്‍ക്ക് നേരെ താരം കൈ വീശി (Shah Rukh Khan waved at his fan). തങ്ങളുടെ സൂപ്പര്‍സ്‌റ്റാറിനെ ഒരു നോക്ക് കാണാന്‍ കൊതിച്ചു നിന്ന ജനക്കൂട്ടം, ഷാരൂഖിനെ കണ്ടതും ആര്‍ത്തുവിളിച്ചു. തന്‍റെ സ്ഥിരം സിഗ്‌നേചര്‍ പോസ് കാഴ്‌ചവയ്‌ക്കാനും താരം മറന്നില്ല (Shah Rukh Khan signature pose).
എസ്‌ആര്‍കെയുടെ സിഗ്‌നേച്ചര്‍ പോസ്:മന്നത്തിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകരോടുള്ള തന്‍റെ സ്നേഹം പ്രകടമാക്കുന്നതായിരുന്നു താരത്തിന്‍റെ സിഗ്‌നേചര്‍ പോസ്. ഈ നിമിഷം ക്യാമറിയില്‍ പകര്‍ത്താന്‍ ആരാധകരും മറന്നില്ല. ആരാധകരോടുള്ള തന്‍റെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി കൈകൾ വിടർത്തി ഓരോ നിമിഷവും താരം ബാൽക്കണിയിൽ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആരവങ്ങള്‍ ഉയര്‍ത്തി.
പതിവു തെറ്റിക്കാത്ത കറുത്ത ടീ ഷര്‍ട്ട്:പതിവു പോലെ ഇത്തവണയും കറുത്ത പ്ലെയിന്‍ ടീ ഷര്‍ട്ടിലാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് മുമ്പിലെത്തിയത്. ടീ ഷര്‍ട്ടിന് അനുയോജ്യമായ പച്ച നിറമുള്ള കാമോഫ്ലാഗ് പാന്‍റ്‌സും കറുത്ത നിറമുള്ള ക്യാപ്പും താരം ധരിച്ചിരുന്നു.
Also Read:'ജന്മദിനം ജവാന്‍റെ, എന്നാല്‍ സമ്മാനം എല്ലാവര്‍ക്കും'; കിങ് ഖാന് പിറന്നാള്‍ സമ്മാനവുമായി നെറ്റ്‌ഫ്ലിക്‌സ്
കൂറ്റന്‍ പോസ്‌റ്ററുകളും മധുര പലഹാരങ്ങളുമായി ആരാധകര്‍:ജന്മദിനത്തെ തുടര്‍ന്ന് ഷാരൂഖ് ഖാന്‍റെ വീഡിയോകളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പ്രിയ താരത്തിന് ആശംസകള്‍ അറിയിക്കുന്നതിനായി ബുധനാഴ്‌ച രാവിലെ മുതൽ തന്നെ കിങ് ഖാന്‍റെ ബംഗ്ലാവിന് മുന്നില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ നീണ്ട ക്യൂവിലായിരുന്നു. എസ്‌ആര്‍കെയുടെ കൂറ്റന്‍ പോസ്‌റ്ററുകളും, ടീ ഷര്‍ട്ടുകളും, മധുര പലഹാരങ്ങളുമായാണ് ആരാധകര്‍ താരത്തെ കാണാന്‍ എത്തിയത്.
ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി കിങ് ഖാന്‍: തനിക്ക് ആശംസകള്‍ നേരിട്ടറിയിക്കാന്‍ മുംബൈയിലെ വസതിയില്‍ എത്തിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതിനായി താരം ഹൃദയസ്‌പര്‍ശിയായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എക്‌സിലൂടെയായിരുന്നു എസ്‌ആര്‍കെയുടെ പ്രതികരണം (Shah Rukh Khan s heartfelt note).
ഷാരൂഖ് ഖാന്‍റെ കുറിപ്പ്: 'നിങ്ങളിൽ പലരും അര്‍ധരാത്രിയില്‍ വന്ന് എന്നെ ആശംസിച്ചത് അവിശ്വസനീയമാണ്. ഞാൻ വെറും ഒരു നടൻ, എനിക്ക് നിങ്ങളെ രസിപ്പിക്കാൻ കഴിയും എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. നിങ്ങളുടെ സ്നേഹമാകുന്ന സ്വപ്‌നത്തിലാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. രാവിലെ കാണാം... ഓണ്‍ സ്‌ക്രീനും ഓഫ് സ്‌ക്രീനിലും..' -ഇപ്രകാരമാണ് ഷാരൂഖ് ഖാന്‍ കുറിച്ചത്.
Also Read:പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്
എന്തുകൊണ്ട് സൂപ്പര്‍സ്‌റ്റാര്‍:കിങ് ഖാന്‍ എന്ന പേരിലാണ് ഷാരൂഖ് ഖാനെ ആരാധകര്‍ സ്നേഹപൂർവം വിളിക്കുന്നത്. അതിനൊരു കാരണം ഉണ്ട്. തന്‍റെ വസതിയില്‍ എത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് വര്‍ഷങ്ങളായി താരം ചെയ്‌തു പോരുന്നു. മന്നത്തിന് മുന്നിലെത്തുന്നവര്‍ക്ക് ഫ്ലൈയിങ് കിസ് നല്‍കിയും, അഭിവാദ്യം ചെയ്‌തും, സെല്‍ഫി എടുത്തുമാണ് താരം ആരാധകരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്.
ചരിത്ര നേട്ടം കുറിച്ച 2023ലെ റിലീസുകള്‍: അതേസമയം ഷാരൂഖിന്‍റെ ഏറ്റവും പുതിയ റിലീസാണ് 'ജവാന്‍'. 'ജവാനി'ലൂടെയും താരം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി. സംവിധായകൻ അറ്റ്‌ലി കുമാറുമായുള്ള ആദ്യ സഹകരണം കൂടിയായിരുന്നു 'ജവാന്‍'. 'പഠാന്‍' ആയിരുന്നു 'ജവാന്' മുമ്പ് റിലീസിനെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. ഇരു ചിത്രങ്ങളും ബോക്‌സോഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിച്ചു.
റിലീസ് കാത്ത് ഡങ്കി: 'ഡങ്കി'യാണ് ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ 'ഡങ്കി' റിലീസിനെത്തും. രാജ്‌കുമാര്‍ ഹിറാനി ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായാണ് ഷാരൂഖും രാജ്‌കുമാര്‍ ഹിറാനിയും ഒന്നിച്ചെത്തുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തപ്‌സി പന്നുവും ഷാരൂഖും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
Also Read:Fan Tattooed Shah Rukh Khan മുതുകില്‍ ഷാരൂഖിന്‍റെ മുഖം ടാറ്റൂ ചെയ്‌ത് ആരാധകന്‍; അധികം വേദനിച്ചില്ലെന്ന് കരുതുന്നുവെന്ന് കിങ് ഖാന്‍