ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ശ്രീ ഗുരു തേജ് ബഹാദൂറിന്‍റെ 400-ാമത് പ്രകാശ് പുരബ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
" ഞാൻ ഒരു അഭ്യർഥന നടത്താൻ ആഗ്രഹിക്കുന്നു. രാജ്യത്ത് കർഷകരുടെ സമരം 133 ദിവസം പിന്നിട്ടിരിക്കുന്നു. രാജ്യത്തെ കർഷകർ ഗുരുവിനെ പ്രതിനിധീകരിക്കുന്നു.കർഷകരും പ്രധാന മന്ത്രിയും തമ്മിലുള്ള ദൂരം ഇനിയും അവസാനിച്ചിട്ടില്ല. കർഷകരുടെ ആവശ്യങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തി പരിഹാരം കണ്ടെത്തുന്നതിന് മുൻകൈയെടുക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു", എന്ന് ഖാർഗെ പറഞ്ഞു.