കോയമ്പത്തൂര്‍: മേട്ടുപാളയത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കളി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂട്യൂബര്‍മാരായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്നുള്ള ദിലീപ് (33), കിഷോര്‍ (23), സമീര്‍ (30) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
ഊട്ടിയിലേക്കുള്ള യാത്രയില്‍ കാവുണ്ടംപാളയത്തെ വഴിയരികില്‍ നില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ യുവാക്കള്‍ പരിഹസിച്ചു. ഇത് യുവാക്കളും യുവതിയും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. തര്‍ക്കത്തില്‍ പ്രകോപിതരായ യുവാക്കള്‍ സിനിമ ഷൂട്ടിങിന് ഉപയോഗിക്കുന്ന വ്യാജ എയര്‍ ഗണ്‍ പിസ്റ്റളെടുത്ത് യുവതിയെ ഭീഷണിപ്പെടുത്തി.