കേരളം

kerala

ETV Bharat / bharat

നിതി ആയോഗ്‌ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്‌ ; ഏറ്റവും പിന്നില്‍ യുപി - ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്‌

Kerala Ranks Top: Niti Ayog National Health Index | സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തെ അഭിനന്ദിച്ച്‌ നിതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ

kerala ranks top in niti ayog health index  kerala number one in health perfomance  uttarpradesh ranks worst in index  നീതി ആയോഗ്‌ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്‌  ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്‌  ആരോഗ്യത്തില്‍ കേരളം മുന്നില്‍
Kerala Ranks Top:നീതി ആയോഗ്‌ ദേശീയ ആരോഗ്യ സൂചിക; കേരളം ഒന്നാമത്‌, ഏറ്റവും പിന്നില്‍ യുപി

By

Published : Dec 27, 2021, 5:04 PM IST

ദില്ലി : നിതി ആയോഗിന്‍റെ (NITI Aayog) ദേശീയ ആരോഗ്യ സൂചികയില്‍ വീണ്ടും ഒന്നാമതെത്തി കേരളം (Kerala). വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നിതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.

ALSO READ:Cowin | കൗമാരക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍, സ്‌റ്റുഡന്‍റ്‌സ്‌ ഐഡി കാര്‍ഡ് ഉപയോഗിക്കാം

ലോകബാങ്കിന്‍റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്‍റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നിതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

വിവിധ മേഖലകളിൽ സംസ്ഥാനത്തിന്‍റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.

സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനുപിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഡോ. വിനോദ് കുമാർ പോൾ അഭിനന്ദിച്ചിരുന്നു.

ABOUT THE AUTHOR

...view details