ഇരട്ട നരബലി: സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ - ചീഫ് സെക്രട്ടറി
നരബലിക്കേസില്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചിരിക്കുകയാണ്
ഇരട്ട നരബലി: സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ന്യൂഡല്‍ഹി: നരബലി സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് ഡിജിപിക്കും നോട്ടിസ് അയച്ചിരിക്കുകയാണ്. നരബലി കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി വിവരം, ഇരയായ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നതില്‍ അടക്കം നാല് ആഴ്‌ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നോട്ടിസില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അവശ്യപ്പെട്ടിരിക്കുന്നത്.