ന്യൂഡല്‍ഹി :കേരളത്തില്‍ 'താലിബാനൈസേഷന്‍' നടക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഐഎഎസ്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഞ്ച് പത്ത് വര്‍ഷം കൊണ്ട് കേരളം മറ്റൊരു അഫ്‌ഗാനിസ്ഥാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇടത് വലത് രാഷ്ട്രീയ കക്ഷികള്‍ തീവ്രവാദം വളര്‍ത്താന്‍ സഹായങ്ങള്‍ നല്‍കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു.
അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനിടെ കേരളം അഫ്‌ഗാന് സമാനമായി മാറും. ഇടതുവലത് ശക്തികള്‍ ഇതിനെതിരെ പ്രതികരിക്കണം. അത് ചെയ്യാതിരുന്നാല്‍ കേരളത്തില്‍ വലിയ രീതിയില്‍ തീവ്രവാദം വളരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് ഇടത് വലത് വര്‍ഗീയ കക്ഷികള്‍