ഹെെദരാബാദ്:ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടന്ന കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. റിപ്പബ്ലിക്-സിഎൻഎക്സ് സര്‍വേയും, ഇന്ത്യാ ടുഡേയുമാണ് എല്‍ഡിഎഫിന് സംസ്ഥാനത്ത് വ്യക്തമായ ലീഡോടെ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് ഇന്‍ഡ്യാടുഡെ,റിപ്പബ്ലിക്ക് സര്‍വേകള്‍ - റിപ്പബ്ലിക്-സിഎൻഎക്സ്
140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം മെയ് 2 നാണ് പുറത്തുവരിക.
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ പറയുന്നതെന്ത്?
140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം മെയ് 2 നാണ് പുറത്തുവരിക. തെരഞ്ഞെടുപ്പ് നടന്ന പ്രദേശങ്ങളിലെ ഒരുവിഭാഗം ആളുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സിറ്റ് പോളുകള്‍.
അഞ്ച് നിയമസഭകളിലേക്ക് വിവിധ ഘട്ടങ്ങളായി ഒരുമാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് വിവിധ നെറ്റ് വര്‍ക്കുകളുടെ എക്സിറ്റ് പോളുകള്‍ വന്നുതുടങ്ങിയത്.