ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും (Katrina Kaif and Vicky Kaushal). ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് (Katrina Vicky celebrated wedding anniversary). വിവാഹ വാര്‍ഷിക ദിനത്തില്‍ നടനും ഭര്‍ത്താവുമായ വിക്കി കൗശലിനൊപ്പമുള്ള മനോഹരമായ സെൽഫി പങ്കുവച്ചിരിക്കുകയാണ് കത്രീന.
സെൽഫിയിൽ മനോഹരമായി പുഞ്ചിരിക്കുന്ന കത്രീനയേയും വിക്കിയേയുമാണ് കാണാനാവുക. മേക്കപ്പ് ഇല്ലാത്ത കത്രീന ആയിരുന്നു സെല്‍ഫിയില്‍. പച്ച നിറത്തിലുള്ള ഫ്ലോറൽ പ്രിന്‍റ് വേഷമാണ് കത്രീന ധരിച്ചിരിക്കുന്നത്.
അതേസമയം വെള്ള ടീ ഷർട്ടും തൊപ്പിയുമാണ് വിക്കി കൗശല്‍ ധരിച്ചിരിക്കുന്നത്. 'എന്‍റേത്' എന്ന അടിക്കുറിപ്പില്‍ വെള്ള നിറമുള്ള ഹാര്‍ട്ട് ഇമോജികളാണ് കത്രീന പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ കമന്‍റുകളുമായി എത്തി. നിരവധി താരങ്ങളും കത്രീനയുടെ പോസ്‌റ്റിന് കമന്‍റുകള്‍ പങ്കുവച്ചു. പ്രിയങ്ക ചോപ്ര ഹാര്‍ട്ട് ഐ ഇമോജിയാണ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം വിക്കി കൗശല്‍ മറ്റൊരു പോസ്‌റ്റുമായാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കത്രീനയ്‌ക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിക്കിയും കത്രീനയും വിമാത്തിലിരിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിക്കി സെല്‍ഫി വീഡിയോയിലൂടെ ക്യാമറ കത്രീനയിലേയ്‌ക്ക് ഫോക്കസ് ചെയ്യുമ്പോള്‍, തന്‍റെ മുന്നിലുള്ള സ്‌ക്രീനിൽ സിനിമ കാണുന്ന കത്രീന, ഏതാനും ആക്ഷന്‍ ചലനങ്ങള്‍ കാണിക്കുന്ന തിരക്കിലാണ്.
മനോഹരമായൊരു അടിക്കുറിപ്പിനൊപ്പമായിരുന്നു വിക്കി വീഡിയോ പങ്കുവച്ചത്. 'വിമാനത്തിനകത്ത്.. ജീവിതത്തിലെ വിനോദം! സുന്ദരിയായ നിന്നെ സ്നേഹിക്കുന്നു... ഇത് സൂക്ഷിക്കുക.' -ഇപ്രകാരമാണ് വിക്കി കൗശല്‍ കുറിച്ചത്.