ജയ്‌പൂർ : ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും തിങ്കളാഴ്‌ച ജോധ്‌പൂരിലെത്തി. എയർപോർട്ടിൽ ഇറങ്ങിയ ശേഷം ഇരുവരും നേരെ പാലിയിലെ ജവായ് ഡാമിലേക്കാണ് യാത്ര തിരിച്ചത്. വിക്കി കൗശൽ എല്ലാവർക്കും പുതുവർഷം ആശംസിക്കുകയും കത്രീന ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തു.
VIDEO | പുതുവത്സരം ആഘോഷിക്കാൻ വിക്കി കൗശലും കത്രീന കൈഫും ജോധ്‌പൂരില്‍ - വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിർ
പുതുവത്സരം ജോധ്പൂരിൽ ആഘോഷിക്കാന്‍ ബോളിവുഡ് താര ദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിൽ
ജോധ്‌പൂരിലെത്തി വിക്കി കൗശലും കത്രീന കൈഫും
ക്രിസ്‌മസ് - പുതുവത്സര വേളയിൽ കുറച്ചുദിവസം രാജസ്ഥാനിൽ താമസിക്കാനാണ് ഇരുവരും എത്തിയത്. ജൻവായ് ഡാമില്‍ ഇരുവരും സമയം പങ്കിട്ടു. കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിന് രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഇവിടെ സന്ദർശനത്തിനെത്തുന്നത്.