ബെംഗളുരു :ഗൂഗിളിന് പിന്നാലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിനെതിരെയും നീക്കവുമായി കർണാടക സർക്കാര്‍. കമ്പനിയുടെ കനേഡിയൻ യൂണിറ്റ് സംസ്ഥാന പതാക ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് നടപടി. സംസ്ഥാന പതാകയ്ക്ക് സമാനമായി മഞ്ഞ, ചുവപ്പ് നിറങ്ങളും ചിഹ്നവും ആലേഖനം ചെയ്ത് ബിക്കിനി തയ്യാറാക്കി വില്‍പ്പനയ്ക്ക് വച്ചെന്നാണ് പരാതി. വിഷയത്തില്‍ ആമസോൺ കാനഡയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു.
'സംസ്ഥാന പതാക ബിക്കിനിയാക്കി '; ആമസോണിനെതിരെ കർണാടക നിയമനടപടിക്ക് - കർണാടക സർക്കാർ
ആമസോണിന്‍റെ കനേഡിയൻ യൂണിറ്റ് സംസ്ഥാന പതാക ദുരുപയോഗം ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍.
Also read:'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ'; ഗൂഗിൾ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി സൈബർ ലോകം
കന്നഡ ഭാഷ, സംസ്കാരം, പൈതൃകം എന്നിവയ്ക്ക് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. ആ ശ്രേഷ്ഠതയെ അപമാനിക്കുന്ന വിദേശ കോർപ്പറേറ്റുകളുടെ നടപടി അംഗീകരിക്കാനാകില്ല. ഇതിനെ അപലപിക്കുന്നു - അരവിന്ദ് ലിംബാവലി പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് 'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ' കന്നഡ എന്ന് കാണിച്ച ഗൂഗിൾ സെർച്ച് ഫലത്തിനെതിരെ ഇവിടെനിന്നുള്ളവര്‍ പ്രതിഷേധവുമായി എത്തിയത്. ഇതോടെ ഗൂഗിളിനെതിരെയും സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.