ബെംഗളുരു :മതപഠന കേന്ദ്രത്തിലെ ഡ്രൈവർ 23കാരിയെ മൈസൂരിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സംഭവം. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ഹോസ്റ്റലിൽ പ്രവേശിച്ച് പെൺകുട്ടിയെ ഉപദ്രവിക്കുകയും രക്ഷപ്പെടും മുമ്പ് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന മറ്റുള്ളവർ തിരികെയെത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയും പ്രതിയും പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് പറയുന്നു.