മടിക്കേരി/തുമകൂരു :കര്‍ണാടകയില്‍ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ 11 പേര്‍ മരിച്ചു. കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുമകൂരു ജില്ലയിലെ സിറ എന്ന സ്ഥലത്തുമാണ് വാഹനാപകടങ്ങളുണ്ടായത്. 11 പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അപകടങ്ങളില്‍ പരിക്കേറ്റ 9 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കുടകില്‍ പൊലിഞ്ഞത് ആറ് ജീവന്‍:സംപാജെ ഗേറ്റില്‍ കാറും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയാണ് ആറ് പേര്‍ മരിച്ചത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിന്നും ദക്ഷിണ കന്നഡയിലെ സുള്ള്യയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുമകൂരുവിലെ അപകടം :സ്വകാര്യ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചായിരുന്നു സിറയില്‍ അപകടം. ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ബെംഗളൂരു സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.